കോഴിക്കോട്: രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ മിനി ബസ് രണ്ടു കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നാലുപേര്‍ മരിച്ചു. കൊണ്ടോട്ടി ആന്തിയൂര്‍കുന്ന് ചക്കിങ്ങല്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ബഷീര്‍ (24), ചേലേമ്പ്ര പുലിപ്പറമ്പ് മുഹമ്മദ് ജംഷീര്‍ (23), കൊണ്ടോട്ടി കാരത്തൊടി മുനീറ (27), കൊണ്ടോട്ടി മറയൂര്‍ ചോലയ്ക്കല്‍ വീട്ടില്‍ ഹമീദിന്റെ മകള്‍ റിസ്‌ന (1വയസും നാലു മാസവും) എന്നിവരാണ് മരിച്ചത്. മുഹമ്മദ് ബഷീര്‍ ബസ് ജീവനക്കാരനാണ്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് അപകടം. കൊണ്ടോട്ടിയില്‍നിന്ന് ഫറോക്കിലേക്ക് വന്ന ബസ് അമിത വേഗത്തിലായിരുന്നു. ഒരു മാരുതി കാറിലും വാഗണറിലും ഇടിച്ച് തലകീഴായി മറിഞ്ഞ ബസ് ഒരു കാറിന് മുകളിലേക്ക് വീണു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.