എഡിറ്റര്‍
എഡിറ്റര്‍
‘ഇസ്‌ലാമും ക്രിസ്ത്യനും വിദേശ മതങ്ങളാണ് അവര്‍ക്ക് യാതൊരു പരിഗണനയും നല്‍കേണ്ടതില്ല’; എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാമനാന്ദ് കോവിന്ദിന്റെ മുന്‍ പ്രസ്താവന വൈറലാകുന്നു
എഡിറ്റര്‍
Monday 19th June 2017 9:44pm


ന്യൂദല്‍ഹി: സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പകരക്കാരനെ കണ്ടെത്താനുള്ള തിരക്കിലായിരുന്നു ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിയും പാര്‍ട്ടിയും. പ്രതിപക്ഷ പാര്‍ട്ടികളുമായി നടത്തിയ സമവായ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് ബി.ജെ.പി അധ്യക്ഷന്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു.


Also read ‘നിരോധനം മരുന്നിലേക്കും’; ജെലാറ്റിന്‍ ക്യാപ്‌സുളുകള്‍ക്ക് പകരം സസ്യങ്ങളില്‍ നിന്നുള്ള ക്യാപ്‌സുളുകള്‍ ഉത്പാദപ്പിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്രം


എന്നാല്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നത്. ബി.ജെ.പിയുടെ ദളിത് മോര്‍ച്ചാ നേതാവായ രാമനാന്ദ് കോവിന്ദിന്റെ മുന്‍ പ്രസ്താവനയാണ്. ഇസ്‌ലാമും ക്രിസ്ത്യനും വിദേശ മതങ്ങളാണ് അവര്‍ക്ക് യാതൊരു പരിഗണനയും നല്‍കേണ്ടതില്ല എന്നതായിരുന്നു 2010ല്‍ ബിജെ.പിയുടെ വക്താവായി നിയമിതനായയുടന്‍ രാമനാന്ദിന്റെ പ്രസ്താവന.

ഇസ്‌ലാമും ക്രിസ്ത്യാനിയും ഇന്ത്യയെ സംബന്ധിച്ചടത്തോളം വിദേശ മതങ്ങളാണ്. അതുകൊണ്ട് തന്നെ ഈ ന്യനപക്ഷങ്ങളില്‍ നിന്നുള്ള ജനവിഭാഗങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരാണെങ്കിലും അവര്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക ക്വാട്ട ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് ബി.ജെ.പിയ്ക്ക് തോന്നുന്നത്. ഭരണപരമായ തലങ്ങളിലും വിദ്യാഭ്യാസ രംഗത്ത അങ്ങിനെ തന്നെ.’ എന്നായിരുന്നു രാമാനാന്ദ് കോവിന്ദ് പറഞ്ഞിരുന്നത്.


Dont miss ‘ഈദ് നേരത്തെ എത്തിയത് പോലെ’; പാകിസ്ഥാന് വിജയാശംസകളുമായി കാശ്മീരിലെ ഹുറിയത് നേതാവ്; നിങ്ങള്‍ക്ക് അതിര്‍ത്തി കടന്നു കൂടേയെന്ന് ഗൗതം ഗംഭീര്‍


മുസ്‌ലിം-ക്രിസ്ത്യന്‍ മതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തിട്ടുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തണമെന്ന് രംഗനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ അത് ഒരിക്കലും പ്രായോഗികമല്ല എന്നായിരുന്നു കോവിന്ദിന്റെ പ്രതികരണം.

സിഖ് മതത്തിലെ ദളിത് വിഭാഗത്തിന് സംവരണം ഉണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ‘ഇസ്‌ലാമും ക്രിസ്ത്യാനും രാജ്യത്തെ സംബന്ധിച്ച് വിദേശ മതങ്ങളാണ്’ എന്ന തന്റെ നിലപാട് ഇദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണെങ്കിലും മതന്യൂന പക്ഷങ്ങളഓട് കോവിന്ദ് വച്ചു പുലര്‍ത്തിയ ഈ നിലപാടാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

2010 മാര്‍ച്ച 26 നു ദല്‍ഹിയില്‍ വച്ച നടത്തിയ ഈ പത്ര സമ്മേളനം ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisement