Categories

ഛത്തീസ്ഗഡിലെ വൈദ്യുതി നിരക്ക് ദല്‍ഹിയിലേക്കാള്‍ കുറവ്: രമണ്‍ സിംഗ്

raman-singh

റായ്പൂര്‍: ഛത്തീസ്ഗഡില്‍ വൈദ്യുതി നിരക്ക് ദല്‍ഹിയിലേക്കാള്‍ കുറവാണെന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ് നിയമസഭയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് ദല്‍ഹിയിലേതു പോലെ വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നാണ്. എന്നാല്‍ ഛത്തീസ്ഗഡില്‍ ഇപ്പോള്‍ തന്നെ ദല്‍ഹിയിലുള്ളതിനേക്കാള്‍ നിരക്ക് വളരെ കുറവാണ്.

ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 100 യൂണിറ്റ് വൈദ്യുതി ഉപയോഗത്തിന് 126 രൂപയാണ് ഛത്തീസ്ഗഡില്‍ ഈടാക്കുന്നത്.

ദല്‍ഹിയില്‍ ഇത് 235 രൂപയും. സാധാരണ ഉപഭോക്താക്കള്‍ക്ക് 100 യൂണിറ്റുവരെ യൂണിറ്റിന് 2.10 രൂപയാണ്. ദല്‍ഹിയിലാകട്ടെ 4.27 രൂപയാണെന്നും രമണ്‍ സിങ് പറഞ്ഞു.

വൈദ്യുതി നിരക്ക് കുറയ്ക്കണമെന്ന കോണ്‍ഗ്രസ് എം.എല്‍.എ അമര്‍ജിത്ത് ഭഗത്തിന്റെ ആവശ്യത്തിനു മറുപടിയായാണ് രമണ്‍ സിംഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സംസ്ഥാനത്തെ ആളോഹരി വൈദ്യുതി ഉപയോഗം വര്‍ധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നല്‍കുന്ന സൂചന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

Tagged with: