എഡിറ്റര്‍
എഡിറ്റര്‍
റാഷിദ് ഗസ്സാലിയുടെ ദ്വിദിന റമദാന്‍ പ്രഭാഷണം റിയാദില്‍
എഡിറ്റര്‍
Tuesday 13th June 2017 4:22pm

റിയാദ് : ജൂണ്‍ 15,16 തീയതികളില്‍ നടക്കുന്ന യുവ പ്രഭാഷകനും അന്താരാഷ്ട്ര,പരിശീലകനുമായ റാഷിദ് ഗസ്സാലിയുടെ ദ്വിദിനറമദാന്‍ പ്രഭാഷണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അറിയിച്ചു.

റിയാദിലെ എക്‌സിറ് 18 ലെ നൂര്‍ അല്‍ മാസ്ഓഡിറ്റോറിയത്തില്‍ ആണ് പ്രഭാഷണ പരിപാടിസംഘടിപ്പിച്ചിരിക്കുന്നത് .ആദ്യ ദിവസം’ബന്ധങ്ങള്‍ ,ബാധ്യതകള്‍ ‘ എന്ന വിഷയവവും രണ്ടാം ദിവസം ഖുര്‍ആന്‍ വഴി കാട്ടുന്നു എന്ന വിഷയത്തിലുമാണ് വയനാട് കുളിവയല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈന്‍ മാനവവിഭവ വികസന ഗവേഷണ കേന്ദ്രത്തിന്റെ എക്‌സിക്കൂട്ടീവ് ഡയറക്ടറായ റാഷിദ് ഗസ്സാലിയുടെ പ്രഭാഷണമെന്നും റിയാദിലാദ്യമായിട്ടാണ് ഇത്തരുണത്തിലുള്ള ഒരു റമദാന്‍ പ്രഭാഷണ പരമ്പര എന്നും 101 അംഗസംഘാടക സമിതിയുടെ ചെയര്‍മാന്‍ അഷറഫ് വേങ്ങാട്ട് പറഞ്ഞു.

വിവിധ ഭാഷകളിലായിഅയ്യായിരത്തിലധികം പ്രഭാഷണങ്ങള്‍നടത്തിയിട്ടുള്ള റാഷിദ് ഗസ്സാലിയുടെ പ്രഭാഷണം റിയാദിനു പുറമെ ജിദ്ദയിലും ദമാമിലും സംഘടിപ്പിച്ചിട്ടുണ്ട്. പരിശീലനം,ബോധവല്‍ക്കരണം ,അക്കാഡമിക് പഠനം,ഗവേഷണം, ശാക്തീകരണം, കൗണ്‍സിലിംഗ്, സ്‌കോളര്‍ഷിപ് തുടങ്ങി വിവിധ മേഖലകളില്‍ അതിനൂതനവും കാലോചിതവുമായ ഇടപെടലുകള്‍ നടത്തുന്ന സൈന്‍ മാനവ വിഭവവികസന ഗവേഷണ കേന്ദ്രത്തിന്റെ ചെയര്‍മാന്‍പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങളാണ്.

റിയാദില്‍ ഒരു വര്‍ഷമായിപ്രവര്‍ത്തിച്ചു വരുന്ന സൈന്‍ റിയാദ്ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ുട്ടികള്‍ക്കായി വളരുന്ന തലമുറക്ക് മത ബാധമുളവാക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്തരായ പരിശീലകരുടെ നേതൃത്വത്തില്‍ക്‌ളാസുകളും ,കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മികവുറ്റ കൗണ്‍സിലിംഗ് സഷനുകളും നടന്നു വരുന്നതായി റിയാദ്ചാപ്റ്ററിന്റെ ഡയറക്ടര്‍ മുഹമ്മദ് ഹനീഫ് മാസ്റ്റര്‍പറഞ്ഞു.

രാത്രി 10 .30 ന് തുടങ്ങി പുലര്‍ച്ചെ 1 .30ന് സമാപിക്കുന്ന പ്രഭാഷണ പരിപാടിയില്‍പങ്കെടുക്കുന്ന സ്ത്രീ കള്‍ക് നമസ്‌കാരത്തിനും പരിപാടിയിലും പങ്കെടുക്കാന്‍ വേണ്ട സൗകര്യമുണ്ടായിരിക്കും .റിയാദിലെ പൊതുസമൂഹത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയുടെ നടത്തിപ്പിനും വിജത്തിനുമായും വിവിധ സബ്കമ്മിറ്റികള്‍ ഉള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതി പ്രവര്‍ത്തിച്ചു വരുന്നു.

റിയാദ് ഇന്ത്യന്‍മീഡിയ ഫോറത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അഷറഫ് വേങ്ങാട്ട് ,മുഹമ്മദ്ഹനീഫ് മാസ്റ്റര്‍ ,ജലീല്‍ തിരൂര്‍ ,അക്ബര്‍ വേ ങ്ങാട്ട്,ഇസ്മായില്‍ കാരോളം ,പി .സി .അലി വയനാട്എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്ത :ഷിബു ഉസ്മാന്‍, റിയാദ്

Advertisement