ശനിയാഴ്ച മുതല്‍ സൌദിയില്‍ റമദാന്‍ മാസത്തിനു തുടക്കം. വ്യാഴാഴ്ച അസ്തമന സമയത്ത് ചന്ദ്ര പിറവി കാണാത്തതിനാല്‍ നാളെ ശനിയാഴ്ച റംസാന്‍ മാസത്തിനു തുടക്കം കുറിക്കുമെന്നു സൗദി സുപ്രിം കൗണ്‍സില്‍ അറിയിച്ചു.

തരാവീഹ് നമസ്‌ക്കാരവും സമൂഹ നോമ്പ് തുറകളുമായി പള്ളികളും ടെന്റുകളും സജീവവമാകും. സ്‌കൂളുകളുടെയും ഓഫീസുകളുടേയുമെല്ലാം പ്രവര്‍ത്തന സമയം ക്രമീകരിച്ചു കഴിഞ്ഞു.

ജീവകാരുണ്യങ്ങളുടെ പൂക്കാലമായി തന്നെ ഈ മാസത്തെ കാണാം. റമദാനെ വരവേല്ക്കാന്‍ മത്സരിച്ചു വന്‍ ഓഫറുകളുമായി മാളുകള്‍ തയ്യാറായി നില്ക്കുന്നു എവിടെയും.

പുണ്യ നഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും ഇനി വിശ്വാസികളുടെ ഒഴുക്കായിരിക്കും.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്