കാസര്‍കോഡ്: സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. കാസര്‍കോട് കട്ടന്‍ചാലിന് സമീപമാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.