ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കേരളത്തോട് യു.പിയിലെ ആശുപത്രികള്‍ കണ്ടു പഠിക്കാന്‍ യോഗി പറഞ്ഞതും മറ്റും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായിരിക്കുകയാണ്. ഇതിനിടെ യോഗിയുടെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് ചരിത്രകാരനായ രാമചന്ദ്ര ഗുഹ രംഗത്തെത്തിയിരിക്കുകയാണ്.

Subscribe Us:

യോഗിയെ കേരളത്തില്‍ എത്തിക്കുന്നതിന് പകരം യു.പിയില്‍ ശ്രീനാരായണ ഗുരുവിന്റെ ആശയം നടപ്പാക്കുകയായിരുന്നു ആര്‍.എസ്.എസും ബി.ജെ.പിയും ചെയ്യേണ്ടിയിരുന്നതെന്നായിരുന്നു ഗുഹയുടെ അഭിപ്രായം.

‘കേരളരക്ഷാ യാത്രക്കായി കേരളത്തിലേക്ക് പോകുന്നതിന് മുമ്പ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യോഗി ആദിത്യനാഥും റോബിന് ജെഫ്രിയുടെ പൊളിറ്റിക്സ്, വുമണ്‍ ആന്‍ഡ് വെല്‍ബീയിങ് എന്ന പുസ്തകം വായിക്കണമായിരുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.


Also Read:  ക്ഷമയുടെ നെല്ലിപ്പലകയും തകര്‍ത്ത് മുന്നേറുന്ന സോളോ


ഈ പുസ്തകത്തില്‍ നിന്നും കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തെയും, സാമ്പത്തിക പുരോഗതിയെയും കുറിച്ച് മനസിലാക്കാമെന്നും ഇതിന് പറ്റിയ ഏറ്റവും മികച്ച പുസ്തകമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കേരളത്തിന്റെ നവോത്ഥാനത്തിലും സാമ്പത്തിക മേഖലയുടെ വികസനത്തിലും ശ്രീനാരയണ ഗുരുവും, ആരാധനാലയങ്ങളും, ഹിന്ദു രാജക്കന്മാരും, കമ്മ്യൂണിസ്റ്റുകാരും വഹിച്ച പങ്ക് ജെഫ്രിയുടെ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ഗുഹ
ജെഫ്രിയുടെ പുസ്തകം വായിച്ച് അതില്‍ കേരളത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഗുജറാത്തിലും ഉത്തര്‍പ്രദേശിലും നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.