എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധഡൂഢാലോചന: കേസ് സി.ബി.ഐ ഏറ്റെടുക്കാത്തതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിയ്ക്കണമെന്ന് രമ
എഡിറ്റര്‍
Monday 31st March 2014 9:38pm

k.k-rama

കോഴിക്കോട്: ടി.പി വധഗൂഢാലോചന കേസിന്റെ ഗൗരവം സി.ബി.ഐയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിയ്ക്കണമെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ.

കേസ് ഏറ്റെടുക്കാതിരുന്നതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന്് പരിശോധിയ്ക്കണം. കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവനയില്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കില്ലെന്ന വ്യക്തമായ സൂചനയുണ്ടായിരുന്നു. ഇത് ഗൂഢാലോചന നടന്നെന്ന സംശയം ബലപ്പെടുത്തുന്നു- രമ വ്യക്തമാക്കി.

കേസിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും സി.ബി.ഐയെ കൊണ്ട് കേസ് എടുപ്പിയ്ക്കുകയും ചെയ്യാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാമിയ്ക്കണമെന്നും ഇക്കാര്യത്തില്‍ കോടതിയെ സമീപിയ്ക്കുമെന്നും രമ പറഞ്ഞു.

സി.ബി.ഐയുടെ നിലപാട് പ്രയാസമുണ്ടാക്കുന്നതാണെന്നും മരണം നിയമ പോരാട്ടം നടത്തുമെന്നും അവര്‍ പ്രതികരിച്ചിരുന്നു. ദേശീയ ഏജന്‍സി  ഏറ്റെടുക്കേണ്ട പ്രധാന്യം ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇല്ലെന്നാണ്  സി.ബി.ഐ വക്താവ് കാഞ്ചന്‍ പ്രസാദ് അറിയിച്ചത്.

എന്തെങ്കിലും ഒരു സവിശേഷ കാരണമുണ്ടെങ്കില്‍ മാത്രമാണ് ദേശീയ ഏജന്‍സി രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിയ്ക്കുക. ടി.പി കേസില്‍ വിചാരണ നടക്കുകയും കുറ്റപത്രം സമര്‍പ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍  ദേശീയ ഏജന്‍സി അന്വേഷിയ്‌ക്കേണ്ട പ്രധാന്യം കേസിനില്ലെന്നാണ് സി.ബി.ഐ നല്‍കുന്ന വിശദീകരണം.

Advertisement