എഡിറ്റര്‍
എഡിറ്റര്‍
‘ജെയ്റ്റ്‌ലിക്ക് എന്റെ ചോദ്യങ്ങളെ ഭയമാണ്; അതാണ് കെജ്‌രിവാളിനെതിരായ ഈ കുത്തിപ്പൊക്കലുകള്‍ക്കു പിന്നില്‍’: രൂക്ഷവിമര്‍ശനവുമായി രാംജഠ് മലാനി
എഡിറ്റര്‍
Wednesday 5th April 2017 10:18am

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരായ ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ബി.ജെ.പി എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ രാംജഠ് മലാനി. തന്റെ ക്രോസ് എക്‌സാമിനേഷന്‍ ഭയന്നാണ് ജെയ്റ്റ്‌ലി ഇത്തരം കാര്യങ്ങള്‍ കുത്തിപ്പൊക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജെയ്റ്റ്‌ലി ദല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തലവനായിരിക്കെ നടന്ന അഴിമതികളില്‍ തന്റെ ക്രോസ് എക്‌സാമിനേഷന്‍ ഭയന്നിരിക്കുകയാണ് ജെയ്റ്റ്‌ലിയെന്നും അദ്ദേഹം പറഞ്ഞു.


Must Read: ‘നിയമം നിര്‍മ്മിക്കാന്‍ കോടതിയ്ക്ക് അധികാരമില്ല’; ദേശീയ പാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ നിരോധിച്ച സുപ്രീം കോടതി നടപടി ഭരണഘടന ലംഘനമെന്ന് മാര്‍കണ്ഡേയ കഠ്ജു 


കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തിക്കേസില്‍ കെജ് രിവാളിനുവേണ്ടി ഹാജരായത് രാംജഠ് മലാനിയായിരുന്നു. ഇതിന്റെ ഫീസ് ഇനത്തില്‍ അദ്ദേഹത്തിനു നല്‍കാനുള്ള 3.8 കോടി രൂപ കെജ്‌രിവാള്‍ ഖജനാവില്‍ നിന്ന് നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന ആരോപണവുമായാണ് ബി.ജെ.പി രംഗത്തെത്തിയത്.

ഈ ആരോപണവുമായി ബി.ജെ.പി വന്നതിനു പിന്നാലെ കെജ് രിവാളിനുവേണ്ടി സൗജന്യമായി വാദിക്കാന്‍ തയ്യാറാണെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.

‘സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ കെജ്രിവാളിനു പണം നല്‍കാനായില്ലെങ്കില്‍ അദ്ദേഹത്തെ എന്റെ ദരിദ്രരായ ക്ലൈന്റുകളില്‍ ഒരാളായി കണ്ട് സൗജന്യമായി കോടതിയിലെത്തും.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisement