എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസുകാര്‍ പൊലീസിന് രാഖി കെട്ടിയ സംഭവം ; നാല് പൊലീസുകാര്‍ക്കെതിരെ നടപടി
എഡിറ്റര്‍
Saturday 26th August 2017 10:11pm

തിരുവനന്തപുരം:  നരുവാമൂട് പൊലീസ് സ്റ്റേഷനില്‍ മഹിളാമോര്‍ച്ച-ആര്‍.എസ്.എസ് സംഘം പൊലീസുകാര്‍ക്ക് രാഖി കെട്ടിയ സംഭവത്തില്‍ നാല് പൊലീസുകാര്‍ക്കെതിരെ നടപടി. എ.എസ്‌ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയകുമാര്‍, ബിനു, സുനില്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇവരെ എ.ആര്‍ ക്യാംപിലേക്ക് മാറ്റി


Read more:  ‘അടുത്ത നമ്പര്‍ നിങ്ങളുടേതാണ്’; ഗുര്‍മീത് വിഷയത്തില്‍ പ്രതികരിച്ച ബാബ രാംദേവിന് ട്വിറ്ററില്‍ മറുപടി


രക്ഷാബന്ധന്റെ ഭാഗമായാണ് ആര്‍.എസ്.എസ്-മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്ക് രാഖി കെട്ടി നല്‍കിയിരുന്നത്. മഹിളാമോര്‍ച്ച നേതാവ് രശ്മി സുരേഷിന്റെ നേതൃത്വത്തിലായിരുന്നു രാഖികെട്ടല്‍. രാഖി കെട്ടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തേടുകയായിരുന്നു.

സംഭവത്തില്‍ പൊലീസുകാരില്‍ നിന്നും നെയ്യാറ്റിന്‍കര സിഐ കെ എസ് അരുണ്‍കുമാര്‍ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

Advertisement