മുംബൈ: വിവാദങ്ങളുടെ തോഴി രാഖി സാവന്ത് വീണ്ടും ചര്‍ച്ചയാകുകയാണ്.  ഒരോ തവണയും വാര്‍ത്തകള്‍ക്ക് സാവന്തിനെപ്പോലെ ചൂട് കൂടി വരികയാണ്. തന്റെ ശരീര ഭാഗങ്ങള്‍ ഇന്‍ഷൂര്‍ ചെയ്യാനൊരുങ്ങുകയാണെന്ന പ്രഖ്യാപനവുമായാണ് ഇത്തവണ രാഖിയുടെ വരവ്.

ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും പണ്ടേ ലൈസന്‍സില്ലാത്ത ഈ ബോളിവുഡ് മസാല ഐറ്റം ഗേള്‍ അമേരിക്കന്‍ സുന്ദരികളില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് ശരീരം ഇന്‍ഷൂര്‍ ചെയ്യാനിറങ്ങിയിരിക്കുന്നത്.

‘ഹോളിവുഡ് നടികളെപ്പോലെ എനിക്ക് ശരീര ഭാഗങ്ങള്‍ ഇന്‍ഷൂര്‍ ചെയ്യണം. അപകടങ്ങളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാന്‍ വേണ്ടിയാണിതെന്ന്’ രാഖി നയം വ്യക്തമാക്കി. മുഖം, തലമുടി, സ്തനങ്ങള്‍, നിതംബം എന്നീ ഭാഗങ്ങളാണ് ഇന്‍ഷൂര്‍ ചെയ്യാനുദ്ദേശിക്കുന്നതെന്നും രാഖി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇന്‍ഷൂര്‍ ചെയ്ത് കഴിഞ്ഞാല്‍ ശരീരത്തെക്കുറിച്ചുള്ള എല്ലാ ടെന്‍ഷനും അകലും എന്ന് രാഖി സമാധാനിക്കുന്നു. ഇന്ത്യന്‍ ഇന്‍ഷൂര്‍ കമ്പനികള്‍ ശരീര ഭാഗങ്ങള്‍ ഇത്തരത്തില്‍ ഇന്‍ഷൂര്‍ ചെയ്യുന്നത് അറിവില്ലാത്തതിനാല്‍ വിദേശ കമ്പനികളെയാകും രാഖി സമീപിക്കുക.

സ്വയംവര റിയാലിറ്റി ഷോയിലൂടെ തിരഞെടുത്ത രണ്ട് പേരുമൊത്തുള്ള മധുവിധു മാലിദ്വീപില്‍ ആഘോഷിച്ച് തിരിച്ചെത്തിയ രാഖി, രാഹുല്‍ ഗാന്ധിയെയും ബാബാ രാം ദേവിനെയും വിവാഹം കഴിക്കാന്‍ പ്രതിഞ്ജ ചെയ്തതാണ് ഏറ്റവും അവസാനം വാര്‍ത്തയായിരുന്നത്.