ന്യൂദല്‍ഹി: സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചതിന് ചില റിയാലിറ്റി ഷോകള്‍ പുന:ക്രമീകരിക്കണമെന്ന കേന്ദ്രത്തിന്റെ ഉത്തരവിന് ബോംബെ ഹൈക്കോടതിയുടെ സ്‌റ്റേ. പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള റിയാലിറ്റി ഷോകളായ ‘രാഖി കാ ഇന്‍സാഫി’ നും ‘ബിഗ് ബോസിനു’മായിരുന്നു കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാഖി കാ ഇന്‍സാഫ്, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകള്‍ക്കെതിരെയാണ് ഇപ്പോള്‍ പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്. ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് ബിഗ് ബോസിന്റെ അവതാരകന്‍.

ഉയര്‍ന്ന ടിവി റേറ്റിംങ് ആണ് കൂടുതല്‍ ചൂടന്‍ രംഗങ്ങളും ഡയലോഗുകളും ഉള്‍പ്പെടുത്താന്‍ ടിവി പ്രൊഡ്യൂസര്‍മാരെ നിര്‍ബന്ധിക്കുന്നതെന്നാണ് മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കുന്നത്. നിരോധനം ഉടന്‍തന്നെ നിലവില്‍ വരുമെന്ന് ഇന്‍ഫോമേര്‍ഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിംങ് ഡിപാര്‍ട്ട്‌മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.