Categories

രാജ്യസഭ: മാപ്പ് പറഞ്ഞാല്‍ നടപടി പിന്‍വലിക്കാമെന്ന് ബന്‍സല്‍

ന്യൂദല്‍ഹി: രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഷനിലായ എം പിമാര്‍ ഖേദ പ്രകടിപ്പിച്ചാല്‍ ഇവര്‍ക്കെതിരായ നടപടി പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് പാര്‍ലിമെന്ററി കാര്യ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ വ്യക്തമാക്കി. ആര്‍ ജെ ഡി, എസ് പി അംഗങ്ങളെ സസ്‌പെന്റ് ചെയ്ത നടപടി പുന:പരിശോധിക്കണമെന്ന് ബി ജെ പിയും സി പി ഐ എമ്മും രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ അവതരണ വേളയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ സൃഷ്ടിച്ചതിനാണ് ഏഴ് എം പി മാരെ നടപ്പ് സമ്മേളനകാലത്തേക്ക് സസ്‌പെന്റ് ചെയ്തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.