തിരുവന്തപുരം: രാജ്യ സഭ സീറ്റ് ആവശ്യപ്പെട്ട് ആര്‍ എസ് പി, സി പി ഐ എം നേതൃത്വത്തിന് കത്ത് നല്‍കി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇനി വിട്ട് വീഴ്ച ചെയ്യാന്‍ കഴിയില്ലെന്ന് ആര്‍ എസ് പി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്നണിയുടെ ഐക്യവും കെട്ടുറപ്പും ശിഥിലമാക്കാതെ നോക്കേണ്ടത് മുന്നണിയിലെ പ്രധാന കക്ഷിയാണെന്നും ആര്‍ എസ് പി വ്യക്തമാക്കി. കത്തിന്റെ കോപ്പി മുന്നണി കണ്‍വീനര്‍ക്കും ഘടക കക്ഷികള്‍ക്കും നല്‍കും.