Categories

രാജ്യസഭാ സീറ്റ് ചന്ദ്രചൂഡന് നല്‍കണമെന്ന് സി പി ഐ

തിരുവനന്തപുരം: രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ടി ജെ ചന്ദ്രചൂഡനു നല്‍കണമെന്ന് എല്‍ ഡി എഫ് യോഗത്തില്‍ സി പി ഐ ആവശ്യപ്പെട്ടു. വെളിയം ഭാര്‍ഗവന്‍, സി.ദിവാകരന്‍ , പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ സി പി ഐ നേതാക്കളാണ് എല്‍ ഡി എഫ് യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചത്. അതേസമയം രണ്ടു സീറ്റുകളും വേണമെന്ന നിലപാടില്‍ സി പി ഐ എം ഉറച്ചു നില്‍ക്കുകയാണ്. 1999 മുതല്‍ മുന്നണിയില്‍ നിന്ന് മോശമായ സമീപനമാണുണ്ടാവുന്നതെന്ന് ആര്‍ എസ് പി വ്യക്തമാക്കി.

തീരുമാനമെടുക്കാനാകാതെ പിരിഞ്ഞ എല്‍ ഡി എഫ് യോഗം വൈകീട്ട് അഞ്ച് മണിക്ക് വീണ്ടും ചേരുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.