തിരുവനന്തപുരം: രാജ്യ സഭ സീറ്റ് സംബന്ധിച്ച് എല്‍ ഡി എഫില്‍ തര്‍ക്കം. സീറ്റ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചേര്‍ന്ന എല്‍ ഡി എഫ് യോഗം തീരുമാനമാകാതെ പിരിഞ്ഞു. യോഗത്തില്‍ ആര്‍ എസ് പി യും ജനതാദള്‍ സെക്യുലറും ഓരോ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. എന്നാല്‍ രണ്ട് സീറ്റുകളും വിട്ട് തരാനാവില്ലെന്ന നിലപാടിലായിരുന്നു സി പി ഐ എം. കുറച്ച് കാലമായി എല്‍ ഡി എഫില്‍ തങ്ങള്‍ക്ക് അവഗണന നേരിടുകയാണെന്ന് ആര്‍ സ് പി യോഗത്തില്‍ വ്യക്തമാക്കി. ഇനി ഇത് അംഗീകരിക്കാനാകില്ലെന്നും ആര്‍ എസ് പി പറഞ്ഞു.

ഇതെ തുടര്‍ന്ന് ഈ മാസം 11ന് വീണ്ടും ചേരാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു. രാജ്യ സഭ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യം യോഗത്തില്‍ ആവര്‍ത്തിച്ചതായി യോഗത്തിന് ശേഷം പുറത്തിറങ്ങിയ ആര്‍ എസ് പി നേതാക്കള്‍ പറഞ്ഞു.