എഡിറ്റര്‍
എഡിറ്റര്‍
ആഡംബര ജീവിതം ചോദ്യം ചെയ്തയാള്‍ക്കെതിരെ നടപടി ആശ്യപ്പെട്ട് സ്വകാര്യ കമ്പനിയ്ക്ക് എസ്.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറിയുടെ കത്ത്
എഡിറ്റര്‍
Saturday 18th February 2017 11:36am

 

ന്യൂദല്‍ഹി: ആഡംബര ജീവിതം ചോദ്യം ചെയത ഫേസ്ബുക്ക് സുഹൃത്തിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറിയും രാജ്യസഭാംഗവുമായ റിതബ്രത ബാനര്‍ജിയുടെ മെയില്‍. സ്വകാര്യ കമ്പനിയുടെ എച്ച്.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് ബാനര്‍ജി മെയിലയച്ചിരിക്കുന്നത്.


Also read മാധ്യമങ്ങള്‍ അമേരിക്കന്‍ ജനതയുടെ ശത്രുവാണ്: ഡൊണാള്‍ഡ് ട്രംപ്


ബാനര്‍ജിയുടെ ആഡംബര ജീവിതത്തെ പാര്‍ട്ടി പ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം ചോദ്യം ചെയ്തത്. കഴിഞ്ഞ 12ന് സിലിഗുരിയില്‍ ഈസ്റ്റ് ബംഗാള്‍-മോഹന്‍ ബഗാന്‍ മത്സരം കാണാനെത്തിയ എം.പി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ചിത്രത്തില്‍ വിലയേറിയ മോണ്ട് ബ്ലാങ്ക് പേനയും ആപ്പിളിന്റെ വാച്ചും എം.പി ധരിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയായിരുന്നു.

എം.പിയുടെ കൈയ്യിലുണ്ടായിരുന്ന മോണ്ട് ബ്ലാങ്ക് പേനയ്ക്ക് ഏകദേശം 30,000 രൂപയും ആപ്പിളിന്റെ വാച്ചിന് 27,000രൂപയുമാണ് വിലയെന്നിരിക്കേ കമ്മ്യൂണിസ്റ്റ് നേതാവിന്റെ ആഡംബരമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. സംഭവം ചര്‍ച്ചയാകവേ ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റാണ് ബാനര്‍ജിയെ മെയിലയക്കുന്നതിലേക്ക് നയിച്ചത്. പാര്‍ട്ടിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായ നിങ്ങള്‍ക്ക് ഇതിനുള്ള വരുമാനം എവിടെ നിന്നാണെന്നായിരുന്നു പോസ്റ്റില്‍ ചോദ്യമുയര്‍ന്നത്.

ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് ജോലി ചെയ്യുന്ന ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട് ആപ് ഗ്രൂപ്പിന്റെ എച്ച്. ആറിനാണ് ബാനര്‍ജിയുടെ മെയില്‍ എത്തുന്നത്. രാജ്യസഭാംഗമായ ബാനര്‍ജിയുടെ മെയില്‍ ഐഡിയില്‍ നിന്നു തന്നെയാണ് മെയിലെന്നു തന്നെയാണ് പുറത്ത് വരുന്ന ചിത്രങ്ങളില്‍ കാണുന്നത്.


തന്നെ അപകീര്‍ത്തിപ്പെടുത്തുകയും വിദ്വേഷപരമായ പോസ്റ്റുകള്‍ നവമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ഇയാള്‍ക്കെതിരെ താന്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണ് അതുകൊണ്ട് തന്നെ ഈ മെയില്‍ നിങ്ങളുടെ എം.ഡിയക്ക് കൈമാറുമല്ലോ എന്നും തന്റെ ഔദ്യോദിക ലെറ്റര്‍ പാഡില്‍ കത്ത് അയക്കുമെന്നും ബാനര്‍ജി മെയിലിലൂടെ പറയുന്നു.

Advertisement