കൊളംബോ: എല്‍ ടി ടി ഇ വിരുദ്ധ യുദ്ധത്തില്‍ നാശനഷ്ടം നേരിടേണ്ടി വന്ന തമിഴ് വംശജര്‍ക്ക് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പ്രസിഡന്റ് മഹിന്ദ രജപക്‌സെ. ഇക്കാര്യത്തിനായി തമിഴ് നേതാക്കളുമായി ചര്‍ച്ച നടത്തും. കൊളംബോയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രജപക്‌സെ.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാകും ഇതിനായി നീക്കം നടത്തുക. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.