ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Tamilnadu politics
തലൈവരുടെ എന്‍ട്രി വിദേശത്തും ഹിറ്റ്; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍
ന്യൂസ് ഡെസ്‌ക്
Thursday 4th January 2018 8:36am

ചെന്നൈ: നടന്‍ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങളും. ന്യൂയോര്‍ക്ക് ടൈംസും ബി.ബി.സിയും വാഷിംഗ്ടണ്‍ പോസ്റ്റുമെല്ലാം താരത്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് എന്ന തലക്കെട്ടോടെയാണ് രജനിയുടെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സിനിമ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നേരത്തെയും രജനി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ ആരാധകസംഘമാണ് രജനീകാന്തിനുള്ളത്. 1998 ല്‍ റിലീസ് ചെയ്ത മുത്തു സിനിമ ജപ്പാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

അതിനുശേഷമുള്ള രജനിയുടെ എല്ലാ സിനിമകളും ജപ്പാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ടോക്യോയിലെ രജനി ഫാന്‍സ് ക്ലബില്‍ മൂവായിരത്തിലധികം അംഗങ്ങളുമുണ്ട്.

ഡിസംബര്‍ 31 നായിരുന്നു രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ചത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ രജനീകാന്തിന്റെ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും നിലവില്‍ വന്നിരുന്നു. രജനീമണ്‍ട്രം എന്ന പേരിലാണ് താരം വെബ്സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന വാഗ്ദാനങ്ങള്‍ പാലിക്കാനായില്ലെങ്കില്‍ മൂന്ന് വര്‍ഷത്തിന് ശേഷം രാജിവച്ച് ഒഴിയുമെന്നും രജനി അറിയിച്ചിരുന്നു.

Advertisement