എഡിറ്റര്‍
എഡിറ്റര്‍
അക്ബര്‍ ചക്രവര്‍ത്തിയെ എന്തിനാണ് മഹാന്‍ എന്ന് വിളിക്കുന്നത്; മഹാറാണ പ്രതാപാണ് യഥാര്‍ത്ഥ മഹാന്‍; ചരിത്രത്തെ ചോദ്യം ചെയ്ത് രാജ്‌നാഥ് സിങ്
എഡിറ്റര്‍
Wednesday 10th May 2017 10:32am

ന്യൂദല്‍ഹി: അക്ബര്‍ ചക്രവര്‍ത്തിയെയും ചരിത്രകാരന്‍മാരെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.

രാജസ്ഥാനിലെ പാലിയില്‍ മഹാറാണാ പ്രതാപിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് രാജ്നാഥ് സിങ് അക്ബറെയും ചരിത്രത്തെയും ചോദ്യം ചെയ്തത്. എന്തുകൊണ്ട് അക്ബറെ മഹാനായ അക്ബര്‍ എന്നു വിളിക്കുന്നെന്നാണ് രാജ്നാഥ് സിങ്ങിന്റെ ചോദ്യം.

സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും വേണ്ടി പൊരുതിയത് യഥാര്‍ത്ഥത്തില്‍ മാഹാറാണ പ്രതാപാണ്. അല്ലാതെ അക്ബര്‍ ചക്രവര്‍ത്തിയല്ല.

എന്നാല്‍ നമ്മുടെ ചരിത്രം അക്ബാര്‍ ചക്രവര്‍ത്തിയെയാണ് വാഴ്ത്തുന്നത്. അദ്ദേഹത്തെ മഹാന്‍ എന്നു വിളിക്കുന്നു. ഇതില്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്. എന്തുകൊണ്ടാണ് മഹാറാണ പ്രതാപിനെ മഹാനായി വാഴ്ത്താതത്? -രാജ്‌നാഥ്‌സിങ് ചോദിക്കുന്നു.


Dont Miss ജോലിക്കുപോകാന്‍ നിന്നയാളെ ആളുമാറി കസ്റ്റഡിയിലെടുത്ത് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ; യുവാവ് ആശുപത്രിയില്‍ 


അക്ബറോട് ഒരിക്കലും കീഴടങ്ങാത്തയാളാണ് മഹാറാണ പ്രതാപ്. പക്ഷേ, എന്തുകൊണ്ട് നമ്മുടെ ചരിത്രകാരന്മാര്‍ അക്ബറെ മഹാനായി ചിത്രീകരിക്കുന്നു. പ്രതാപില്‍ എന്തു പോരായ്മയാണ് അവര്‍ കാണുന്നത്?-രാജ്നാഥ് സിംഗ് ചോദിക്കുന്നു.

ഈ മണ്ടത്തരം തിരുത്തണമെന്നും പ്രതാപിന് അര്‍ഹിക്കുന്ന പദവി കൊടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രതാപാണ് പലരിലും സ്വാതന്ത്ര്യമോഹം ജനിപ്പിച്ചതെന്നും അങ്ങനെയാണ് ഇന്ത്യ 1947ല്‍ സ്വാതന്ത്ര്യം നേടിയതെന്നുമാണ് രാജ് നാഥ് സിങ്ങിന്റെ വാദം.

Advertisement