Categories

ഗോധ്ര കലാപം മറക്കണമെന്ന് മുസ്‌ലീങ്ങളോട് രാജ് നാഥ് സിങ്

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലീങ്ങള്‍ നേരിടുന്ന വിവേചനത്തിനെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ട താങ്കള്‍ എന്തുകൊണ്ട് ഗുജറാത്തിലെ വിവേചനത്തെ കുറിച്ച് അവിടെയുള്ള മുസ്‌ലീങ്ങളോട് ചോദിക്കുന്നില്ല എന്നായിരുന്നു മഹിര്‍ അസദിന്റെ ചോദ്യം. ഇതിന് ഉത്തരം നല്‍കാത്ത രാജ്‌നാഥ് സിങ് വേദി വിട്ട് പോവുകയും ചെയ്തു.
Rajnath-Singh

ജയ്പൂര്‍: 2002 ലെ ഗോധ്ര കലാപം മറക്കണമെന്ന് മുസ്‌ലീങ്ങളോട് ബി.ജെ.പി നേതാവ് രാജ്‌നാഥ് സിങ്. പൊതു തിരഞ്ഞെടുപ്പ് അടുത്തതോടെ ന്യൂനപക്ഷ വോട്ടുകള്‍ നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി.
Ads By Google

ചില സംഭവങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ എന്തുകൊണ്ട് നമുക്ക് അതൊക്കെ മറന്ന് കൂടാ. 2002 ന് മുമ്പും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏതാണ്ട് 13000 വര്‍ഗീയ കലാപങ്ങളാണ് നടന്നത്.

രാജസ്ഥാനില്‍ ഭരണം നടത്തിയ ബെയ്‌റോ സിങ് ശെഖാവത്തും വസുന്ദര രാജെയും അവിടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ യാതൊരു വിവേചനവും കാണിച്ചിട്ടില്ല. ജയ്പൂരിലെ ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.

മുസ്‌ലീങ്ങള്‍ക്ക് യാതൊരു വിധ വിവേചനവും നേരിടാത്ത അവരുടെ വാക്കുകള്‍ക്കും ആവശ്യങ്ങള്‍ക്കും തുല്യ പ്രാധാന്യം കൊടുക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നത്.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ബ്രിട്ടീഷുകാരുടേതാണ്. പക്ഷേ സ്വാതന്ത്ര്യം ലഭിച്ച് 66 വര്‍ഷം കഴിഞ്ഞിട്ടും ഹിന്ദുക്കളുടേയും മുസ്‌ലീങ്ങളുടേയും ഇടയിലുള്ള വിവേചനം മാറിയിട്ടില്ല- രാജ്‌നാഥ് സിങ്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലീങ്ങള്‍ ഏതെങ്കിലും രീതിയിലുള്ള വിവേചനം നേരിടുന്നുണ്ടെങ്കില്‍ തന്നെ സമീപിക്കാമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

പരസ്പരം സഹകരണത്തോടെയും സ്‌നേഹത്തോടെയും സഹവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്തിന്റെ പുരോഗതി സാധ്യമാവുകയുള്ളൂവെന്നും ബി.ജെ.പി പ്രസിഡന്റ് ഓര്‍മിപ്പിച്ചു.

അധികാരത്തിനായി ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ രാജ്‌നാഥ് സിങ് ജനങ്ങളുടെ ഭയം അകറ്റാനും സ്‌നേഹം നേടാനുമാണ് ശ്രമിക്കുന്നതെന്നും അറിയിച്ചു!!

രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം ഇത്തരത്തില്‍ നീളവേ ഗുജറാത്തില്‍ മുസ്‌ലീങ്ങള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് രാജസ്ഥാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ മഹിര്‍ അസദ് ചോദിച്ചപ്പോള്‍ രാജ്‌നാഥ് സിങ്ങിന് പക്ഷേ മറുപടി ഉണ്ടായിരുന്നില്ല.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലീങ്ങള്‍ നേരിടുന്ന വിവേചനത്തിനെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ട താങ്കള്‍ എന്തുകൊണ്ട് ഗുജറാത്തിലെ വിവേചനത്തെ കുറിച്ച് അവിടെയുള്ള മുസ്‌ലീങ്ങളോട് ചോദിക്കുന്നില്ല എന്നായിരുന്നു മഹിര്‍ അസദിന്റെ ചോദ്യം. ഇതിന് ഉത്തരം നല്‍കാത്ത രാജ്‌നാഥ് സിങ് വേദി വിട്ട് പോവുകയും ചെയ്തു.

ഗുജറാത്തില്‍ ഇപ്പോഴും മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാതിരിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കുള്ള ഫണ്ട് അവര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്.



‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന