എഡിറ്റര്‍
എഡിറ്റര്‍
ഷിന്‍ഡെയെ പുറത്താക്കണമെന്ന് ബി.ജെ.പി നേതാവ് രാജ്‌നാഥ് സിങ്
എഡിറ്റര്‍
Thursday 24th January 2013 4:18pm

ന്യൂദല്‍ഹി: ഷിന്‍ഡെ ആഭ്യന്തരമന്ത്രിയാണെന്ന് മറക്കരുതെന്നും ഇദ്ദേഹത്തെ പുറത്താക്കണമെന്നും ബി.ജെ.പി നേതാവ് രാജ്‌നാഥ് സിങ്. ആര്‍.എസ്.എസും ബി.ജെ.പിയും ഹിന്ദുത്വ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി ജന്ദര്‍മന്ദിറില്‍ നടത്തിയ പ്രതിഷേധ റാലിയിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

Ads By Google

സര്‍ക്കാര്‍ തീവ്രവാദത്തെ നേരിടുന്നത് ഗൗരവമായി കണ്ടിട്ടില്ലെന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ജന്ദര്‍ മന്ദിറിനു മുന്നില്‍ നടന്ന റാലിയ്ക്ക് ആര്‍.എസ്.എസ് ബി.ജെ.പിഅധ്യക്ഷന്‍ രാജ്‌നാഥ് സിങ് നേതൃത്വം നല്‍കി.

ബി.ജെ.പി-ആര്‍.എസ്എസ് ക്യാമ്പുകള്‍ ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്നും രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ ശേഷം അവ ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവെയ്ക്കുകയാണെന്നുമായിരുന്നുവെന്നും പറമലേഗാവ്, മക്ക മസ്ജിദ് സ്‌ഫോടനങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണമാണെന്നും ഷിന്‍ഡെ പറഞ്ഞിരുന്നു.

ഐ.സി.സി സമ്മേളനത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ കോണ്‍ഗ്രസ് വോട്ട് ബാങ്കുകള്‍ക്കു വേണ്ടി വര്‍ഗ്ഗീയത സൃഷ്ടിക്കുകയാണ്. ഇത് നാടിന് ദോഷം ചെയ്യും.

ബി.ജെ.പി രാജ്യത്തിന്റെഅഖണ്ഡതയ്ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും , രാജ്യത്തെ സാമ്പത്തിക തകര്‍ച്ചക്കും പണപെരുപ്പത്തിനും യു.പി.എ സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കുവേണ്ടിയാണ് ഭരണം നടത്തേണ്ടതെന്നും രാജ്‌നാഥ് പറഞ്ഞു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധികളില്ലാതെ മാപ്പ് പറയണമെന്നും ഷിന്‍ഡെയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി പ്രതിഷേധ റാലി നടത്തുന്നത്.ചണ്ഡിഗഢില്‍ നടത്തിയ ബി.ജെ.പി റാലിക്കെതിരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

Advertisement