എഡിറ്റര്‍
എഡിറ്റര്‍
ദളിത് ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെയുള്ള മുസ്ലിം ലീഗ് നിലപാട് മാതൃകാപരം: രാജ്മോഹന്‍ ഉണ്ണിത്താന്‍
എഡിറ്റര്‍
Wednesday 19th July 2017 11:59am

റിയാദ് :രാജ്യത്ത് നടക്കുന്ന ദളിത് ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നടത്തുന്ന രാഷ്ട്രീയ-നിയമ പോരാട്ടങ്ങള്‍ മാതൃകാപരമാണെന്ന് കെ. പി. സി. സി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് ദേശീയ അടിസ്ഥാനത്തില്‍ രാജ്യത്ത് നടത്തി വരുന്ന ദളിത് ന്യൂനപക്ഷ പീഡങ്ങള്‍ക്കെതിരെയുള്ള കാമ്പയിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് റിയാദ് കെ. എം. സി. സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു രാഷ്ട്ര ആശയത്തിനെതിരെ നിന്ന രാഷ്ട്ര പിതാവിനെ വധിച്ചു കൊണ്ട് നാധുറാം ഗോഡ്സെ തുടങ്ങിയ ഹിന്ദുരാഷ്ട്ര സങ്കല്പം യാഥാര്ഥ്യത്തിലേക് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംഘപരിവാര്‍ ശക്തികളെന്നും ഇതിനെതിരെ ദേശവ്യാപകമായി ജനാധിപത്യ മതേതര കൂട്ടായ്മ രൂപീകരിക്കേണ്ടതുടെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

രാജ്യത്തെ ഫാസിസ്റ്റു കൊലയാളി കൂട്ടത്തെ കൂച്ചു വിലങ്ങണിയിപ്പിക്കാന്‍ മതേതര ചേരി കൂടുതല്‍ ശക്തി പ്രാപിക്കണം. രാഷ്ട്രീയ സാമൂഹിക സൈനിക മാധ്യമ മേഖലകളിലെല്ലാം ദളിത് ന്യൂന പക്ഷ നേതൃത്വം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

റമാദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സുഫിയാന്‍ അബ്ദുള്‍ സലാം മോഡറേറ്ററും സത്താര്‍ താമരത്ത് വിഷയാവതാരകനും ആയിരുന്നു.

ജയചന്ദ്രന്‍ നെരുവമ്പ്രം, എസ്. വി. അര്‍ശുല്‍ അഹമ്മദ്, സുബൈര്‍ അരിമ്പ്ര, സഉദിന്‍ സലാഹി, മുഹമ്മദ് കോയ വാഫി എന്നിവര്‍ സംസാരിച്ചു. കെ. എം സി സി പ്രസിഡന്റ് സി. പി. മുസ്തഫ, റഷീദ് മണ്ണാര്‍ക്കാട്, യു. പി. മുസ്തഫ, ഇസ്മായില്‍ എരുമേലി, കെ. കെ. കോയാമു എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി കെ. മൊയ്തീന്‍ കോയ സ്വാഗതവും കെ. റ്റി. അബുബക്കര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement