റിയാദ് :മലയാള സിനിമ മേഖലയും അധോലകത്തിന്റെയും മാഫിയയുടെയും പിടിയിലാണെന്നും ഇതു അമ്മ വൈസ് പ്രസിഡന്റും ഇടത് പക്ഷ നിയമസഭ അംഗവുമായ ഗണേഷ്‌കുമാര്‍ തന്നെ ഇതിന് മുന്‍പ് പറഞ്ഞിട്ടുള്ളതാണെന്നും കെ. പി. സി. സി. വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ റിയാദില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ആരോപിച്ചു.

നടിക്ക് പറ്റിയ അപമാനം മലയാള സിനിമയില്‍ ആദ്യത്തതല്ല. പലരും മാനം ഭയന്ന് വെളിയില്‍ പറയുന്നില്ല എന്ന് മാത്രം. മലയാള സിനിമയില്‍ ലൈംഗിക ചൂഷണവും താരാധിപത്യവും യാഥാര്‍ഥ്യമാണ്.

ദിലീപ് വിഷയത്തില്‍ മുഖ്യമന്ത്രി ഗൂഢാലോചന ഇല്ലന്ന് പറഞ്ഞിട്ടും പ്രഷര്‍ ഗ്രൂപ്പുകളുടെ സ്വാധീനത്താല്‍ 140 ദിവസത്തിന് ശേഷം അറസ്‌റ് നടത്തേണ്ടി വരികയായിരുന്നു.

റെയില്‍വേ സ്റ്റോപ്പിനായി നിരാഹാരം കിടന്ന പാര്‍ലമെന്റ് അംഗവും അമ്മ പ്രെസിഡന്റുമായ ഇന്നസെന്റ് പെണ്ണിന്റെ മാനത്തിനു റെയില്‍വേ സ്റ്റോപ്പിന്റെ വില പോലും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയിലെ മാലാഖ മാരുടെ സമരം ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ സര്‍ക്കാരും ആശുപത്രി മാനേജ്‌മെന്റും പരിഹരിക്കണമെന്ന് കെ. പി. സി. സി വക്താവ് ആവശ്യപ്പെട്ടു.

കോടതി വിധികളുടെ കുന്തമുന കാട്ടി നഴ്സുമാരുടെ സമരം അടിച്ചമര്‍ത്താന്‍ നോക്കരുത്. ഗള്‍ഫ് മേഖലകളില്‍ നിന്നും തിരിച്ചവരുന്നവരുടെ പുനരധിവാസ ഉത്തരവാദിത്വം സര്‍ക്കാരിന് മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉണ്ട്.

കണ്ണൂര്‍ ഒ. ഐ. സി. സി റിയാദ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുക്കാന്‍ റിയാദില്‍ എത്തിയ അദ്ദേഹം കെ. എം. സി. സി സംഘടിപ്പിക്കുന്ന പൊതു യോഗത്തിലും പങ്കെടുക്കുന്നുണ്ട്. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഓഫീസില്‍ വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തില്‍ ഒ. ഐ. സി. സി കണ്ണൂര്‍ ജില്ല നേതാക്കല്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് :റിയാദ് ബ്യുറോ