എഡിറ്റര്‍
എഡിറ്റര്‍
ജനവിധിയെ മാനിക്കുന്നു; പക്ഷേ വിജയിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം : രാജീവ് ശുക്ല
എഡിറ്റര്‍
Saturday 11th March 2017 12:10pm

ലക്‌നോ: യു.പിയിലെ ജനവിധിയെ അംഗീകരിക്കുന്നെന്നും എന്നാല്‍ വികസനം എന്നത് ഇനി നഷ്ടമാകുമെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം വിജയിച്ചെന്നും രാജീവ് ശുക്ല പറയുന്നു.

യു.പിയില്‍ 303 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസ് എസ്.പി സഖ്യത്തന് 62 സീറ്റാണ് നേടാനായത്. ബി.എസ്.പി നേടിയത് വെറും 20 സീറ്റ് മാത്രമാണ്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ ബി.ജെ.പി അധികാരത്തിലെത്തുന്നത്.

ഭരണവിരുദ്ധതരംഗം വ്യക്തമായി തെളിഞ്ഞുകണ്ട അഞ്ചുസംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് നേട്ടം കൊയതത്. ഒരു സീറ്റുപോലുമില്ലാതിരുന്ന മണിക്കൂരില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസുമായി ബി.ജെ.പി കടുത്ത പോരാട്ടത്തിലാണ്.


Dont Miss യു.പിയില്‍ എന്തുകൊണ്ട് ബി.ജെ.പി ജയിച്ചു? പ്രാഥമിക വിലയിരുത്തലുകള്‍ 


യുപിയില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ ന്യായീകരിച്ചാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നത്. ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് ബിജെപിയുടെ മുന്നേറ്റം. കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന കോണ്‍ഗ്രസ് ഭരണമെന്ന രാഷ്ട്രീയ ചരിത്രത്തെ അട്ടിമറിച്ചാണ് ബിജെപി അധികാരത്തിലെത്തുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമസഭാമണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ രാജ്യത്തിന്റെ തന്നെ കടുത്ത രാഷ്ട്രീയപോരാട്ടമാണ് പ്രതീക്ഷിച്ചതെങ്കിലും ബിജെപി അനായാസ വിജയം നേടുന്ന കാഴ്ചയ്ക്കാണ് ഇപ്പോള്‍ രാജ്യം സാക്ഷ്യം വഹിക്കുന്നത്.

Advertisement