എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാട്ടില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തു
എഡിറ്റര്‍
Wednesday 6th November 2013 3:29pm

tamilnadu

ചെന്നൈ: തമിഴ്‌നാട്ടില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തു. ലങ്കന്‍ തമിഴ് പ്രശ്‌നമാണ് സംഭവത്തിന് കാരണമായതെന്ന് കരുതുന്നു.

തിരുമുരുകന്‍പൂണ്ടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ അറുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

ശ്രീലങ്കയിലെ കൊളംബോയില്‍ പതിനഞ്ചു മുതല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഭരണത്തലവന്മാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെതിരേ തമിഴ്‌നാട്ടില്‍ ശക്തമായ വികാരമാണ് നിലനില്‍ക്കുന്നത്.

തമിഴ് അനുകൂല സംഘടനയുടേതെന്ന് കരുതുന്ന ഒരു ലഘുലേഖ പോലീസിന് സംഭവസ്ഥലത്തുനിന്നും കിട്ടിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസ് അറിയിച്ചു.

Advertisement