എഡിറ്റര്‍
എഡിറ്റര്‍
രാജീവ്ഗാന്ധി വധം: പ്രതികളെ വിട്ടയക്കുന്നതിനെതിരെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും
എഡിറ്റര്‍
Monday 3rd March 2014 12:50pm

rajiv-victim

ന്യൂദല്‍ഹി: രാജീവ്ഗാന്ധിയുടെ കെലപാതകത്തില്‍ ഇരകളായവരുടെ ബന്ധുക്കളും പ്രതികളെ വിട്ടയയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധിക്കൊപ്പം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

ഈ മാസം ആറിന് പരാതിയിന്‍മേല്‍ സുപ്രീം കോടതി വാദം കേള്‍ക്കും.

രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഗാഹുല്‍ ഗാന്ധിയും എതിര്‍ത്തിരുന്നു.

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷാ ഇളവു ലഭിച്ച മൂന്നു പ്രതികളുള്‍പ്പെടെ ഏഴുപേരെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി പ്രതികളെ മോചിപ്പിക്കുന്നത് സ്‌റ്റേ ചെയ്തിരുന്നു.

തുടര്‍ന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും അതിനെതിരെ കേന്ദ്രം നല്‍കിയ ഹരജി പരിഗണിച്ച് സുപ്രീംകോടതി ഈ പ്രതികളെ വിട്ടയക്കുന്നതും സ്‌റ്റേ ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ശ്രീപെരുവമ്പത്തൂരിലുണ്ടായ സ്‌ഫോടനത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പെടെ 18 പേരാണ് കൊല്ലപ്പെട്ടത്.

Advertisement