കുറച്ചുകാലം സിനിയില്‍ നിന്നും വിട്ടുനിന്ന രജ്ഞിത ഇപ്പോള്‍ വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമാകുകയാണ്. ‘പുതുമുഖങ്ങള്‍’ എന്ന മലയാള ചിത്രത്തിലൂടെയാണ് രജ്ഞിത ചലച്ചിത്ര രംഗത്തേക്ക് വീണ്ടുമെത്തുന്നത്.

ഇപ്പോള്‍ നടി ഒരു കന്നഡ ചിത്രത്തില്‍ കരാറൊപ്പിട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. രാം പ്രകാശ് സംവിധാനം ചെയ്യുന്ന ‘ശിവകാശി’ എന്ന ചിത്രത്തിലാണ് രജ്ഞിത അഭിനയിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു ഐറ്റം നൃത്തത്തിന് ചുവടുവച്ചാണ് രജ്ഞിത പ്രത്യക്ഷപ്പെടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഈ ഗാനരംഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞതായാണ് അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ ചിത്രീകരണം എവിടെവച്ചായിരുന്നു, എപ്പോഴായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായില്ല. അധികമാരും അറിയാതെ ചുരുക്കം ടെക്‌നീഷ്യന്‍മാരുടെ സഹായത്തോടെയായിരുന്നു ഗാനരംഗത്തിന്റെ ഷൂട്ടിംഗ് നടത്തിയത്.

അഗ്നി ഐ.പി.എസ് എന്ന കന്നഡ ചിത്രത്തില്‍ രജ്ഞിത നേരത്തെ അഭിനയിച്ചിരുന്നു. ചില ടിവി അഭിമുഖങ്ങളിലും പങ്കെടുത്ത നടി വെള്ളിത്തിരയില്‍ വീണ്ടും സജീവമാവുന്ന എന്ന സൂചകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.