ഇരുപത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ്മന്നന്‍ രജനികാന്ത് പാടി അഭിനയിക്കുന്നു.  മകള്‍ സൗന്ദര്യയാണ് ചിത്രത്തിന്റെ സംവിധായിക. രജനി ആലപിക്കുന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായി.

1992ല്‍ മന്നനിലാണ് ആദ്യമായി രജനികാന്ത് സിനിമയ്ക്ക് വേണ്ടി പാടിയത്. ഓസ്‌കാര്‍ ജേതാവായ എ.ആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍. തമിഴകത്തെ ഹിറ്റ് ഗാനരചയിതാവായ വൈരമുത്തുവാണ് വരികളെഴുതിയിരിക്കുന്നത്. രജനിയുടെ ആലാപനം ഗംഭീരമായിരുന്നെന്നാണ് കോളിവുഡില്‍ നിന്നുള്ള സംസാരം.

കൊച്ചടിയാന്റെ ചിത്രീകരണം  മാര്‍ച്ച് 21ന് ലണ്ടനില്‍ തുടങ്ങും. ഷൂട്ടിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയതായി  സംവിധായിക സൗന്ദര്യ അശ്വിന്‍ പറഞ്ഞു. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്.

Malayalam news

Kerala news in English