മലയാള സിനിമിയില്‍ ഇന്ന് എല്ലാവരും പറയുന്ന വാക്കാണ് നവതരംഗം എന്നത്. അങ്ങനെയൊന്ന് ഉണ്ടെന്നും ഇല്ലെന്നുമൊക്കെയുള്ള വാദങ്ങളും പ്രതിവാദങ്ങളുമൊക്കെ നടക്കുന്നുണ്ട്. അതെന്തായാലും ട്രാഫിക് എന്ന സിനിമയ്ക്കും തരംഗത്തില്‍ പങ്കുണ്ടെന്നതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരിക്കും.

Ads By Google

അങ്ങനെയൊരു മാറ്റത്തിന് തുടക്കം കുറിച്ച രാജേഷ് പിള്ളയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുകയാണ്. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും രാജേഷ് പിള്ളയും ആദ്യമായി ഒന്നിക്കുന്നത്. പക്ഷേ, ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അതിന് ശേഷം ഇരുവരും ഒന്നിച്ച ട്രാഫിക് ഏറെ ശ്രദ്ധിക്കപ്പെട്ടു. പുതിയ ചിത്രമായ മോട്ടോര്‍ സൈക്കിള്‍ ഡയറീസും സൂപ്പര്‍ ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് രാജേഷ് പിള്ള.

മോട്ടോര്‍ സൈക്കിള്‍ ജീവിതമാണ് ചിത്രത്തില്‍ പറയുന്നതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

ഡിസംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.