മലയാള സിനിമയില്‍ പുതുമയുള്ള മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു ട്രാഫിക്ക്. ആദ്യ സിനിമയിലൂടെ തന്നെ നിരവധി പുരസ്‌ക്കാരങ്ങളാണ് സംവിധായകന്‍ രാജേഷ് പിള്ള വാരിക്കൂട്ടിയത്.

അദ്ദേഹത്തിന്റെ അടുത്ത ചിത്രം അധികം വൈകാതെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. ഗോള്‍ഡ് എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും.

ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്‌ . ‘ഈ അടുത്തകാലത്ത്’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞ തിരക്കഥാകൃത്താണ് മുരളീ ഗോപി.

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്ന ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിലാണ് രാജേഷ് ഇപ്പോള്‍. ട്രാഫിക്ക് ആദ്യതവണ തിയ്യേറ്ററില്‍ എത്തിയെങ്കിലും വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടാന്‍ കഴിഞ്ഞിരുന്നില്ല. തിയ്യേറ്ററുകളില്‍ നിന്നും മാറിയ ശേഷം പിന്നീട് വീണ്ടും തിയ്യേറ്ററിലെത്തിയാണ് ചിത്രം മികച്ച വിജയം നേടിയത്.