എഡിറ്റര്‍
എഡിറ്റര്‍
രാജേഷ് ഖന്നയുടെ ആരോഗ്യനില വീണ്ടും വഷളായി
എഡിറ്റര്‍
Saturday 23rd June 2012 10:48am

ബോളിവുഡ് താരം രാജേഷ് ഖന്നയുടെ ആരോഗ്യസ്ഥിതി വീണ്ടും വഷളായതായി റിപ്പോര്‍ട്ട്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

കുറച്ചുദിവസങ്ങളായി ഖന്ന ഭക്ഷണം സ്വീകരിക്കുന്നില്ലെന്നും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മാനേജര്‍ കഴിഞ്ഞദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഖന്നയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നില വീണ്ടും വഷളാവുകയായിരുന്നു.

ഭാര്യയും സിനിമാ താരവുമായ ഡിംപിള്‍ കപാഡിയയും മകള്‍ റിങ്കിയും രാജേഷിനൊപ്പമുണ്ട്.
വയറ്റിലെ അണുബാധയാണ് ഖന്നയെ അലട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബോളിവുഡില്‍ നിരവധി ഹിറ്റുകളുടെ ഭാഗമായ ഖന്ന  അടുത്തിടെ ഒരു ടിവി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഹിന്ദി സിനിമാ ലോകത്തെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്നാണു കാക എന്നു വിളിപ്പേരുളള രാജേഷ് ഖന്ന അറിയപ്പെടുന്നത്. 1969നും 72നും ഇടയില്‍ തുടര്‍ച്ചയായി 15 സൂപ്പര്‍ ഹിറ്റ് സിനിമകളിലെ നായകനായിരുന്നു രാജേഷ് ഖന്ന.

Advertisement