കോഴിക്കോട്: കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷ് ഭരദ്വാജിനെ വടകരയിലെ പ്രത്യേക കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന രാജേഷിന്റെ അപേക്ഷ കോടതി തള്ളി.

2008 മാര്‍ച്ചില്‍ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായി 11 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് രാജേഷ്. കഴിഞ്ഞ ദിവസം ഇയാളെ ലുധിയാനയിലുള്ള വസതിയില്‍വെച്ചാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റിജന്‍സ് അറസ്റ്റ് ചെയ്യുന്നത്.