ന്യൂദല്‍ഹി: അണ്ണാ ഹസാരെ കോര്‍കമ്മിറ്റിയില്‍ നിന്ന് രാജേന്ദ്രസിംഗും പി.വി രാജഗോപാലും രാജിവെച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ  ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി.

ഹിസാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ രംഗത്തുവരാനുള്ള ഹസാരെ സംഘത്തിന്റെ തീരുമാനം ഏകകക്ഷീയമായിരുന്നെന്നാണ് പ്രധാനമായി ഉയരുന്ന ആരോപണം. സാധാരണ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നാണ്. എന്നാല്‍ കോര്‍കമ്മിറ്റിയോട് ആലോചിക്കാതെയാണ് ഹിസാറില്‍ കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിക്കാന്‍ സംഘം തീരുമാനിച്ചതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

രാജിക്കത്ത് ഹസാരെയ്ക്ക് ഇന്നലെ കൈമാറിയതായി ഇവര്‍ അറിയിച്ചു. ഏത് ദിശയിലേക്കാണ് സംഘടന നീങ്ങുന്നതെന്നറയില്ലെന്ന് അറിയില്ലെന്ന് രാജിക്കത്തില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് ഹസാരെ സംഘാംഗം അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.