ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മഴ കുറയുമെന്ന് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമിതി (ഐ പി സി സി) അധ്യക്ഷന്‍ രാജേന്ദ്ര പച്ചൗരി അറിയിച്ചു. ആഗോള താപനം മൂലമുള്ള കാലാവസ്ഥാ മാറ്റങ്ങളാണ് മഴ കുറയാനും ചൂട് വര്‍ധിക്കാനും കാരണമാകുന്നതെന്നും സമിതി വ്യക്തമാക്കി. ഇതു സംബന്ധിച്ച സമിതിയുടെ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം പുറത്തുവരുമന്നും അദ്ദേഹം അറിയിച്ചു.

ആഗോളതാപനത്തിന്റെ സ്വാഭാവിക ഫലമായ മഞ്ഞുരുക്കം മൂലം സമുദ്രനിരപ്പ് 17 സെന്റീമീറ്റര്‍ വീതമാണ് പ്രതി വര്‍ഷം ഉയരുന്നതെന്നും പച്ചൗരി ചൂണ്ടിക്കാട്ടി. ആഗോളതാപനം മൂലം കഴിഞ്ഞ നൂറ്റാണ്ടില്‍ താപനില ഗണ്യമായി വര്‍ധിച്ചിരുന്നു.

Subscribe Us:

നഗരവത്കരണത്തിന്റെ കാലത്ത് ജലത്തിന്റെ ഉപഭോഗം അശാസ്ത്രീയമായാണ് നടക്കുന്നത്. സ്വാഭാവിക ജല സ്രോതസ്സുകള്‍ മനുഷ്യന്റെ പാരിസ്ഥിതിക ഇടപെടലുകള്‍ മൂലം ഇല്ലാതാവുകയാണ്. ഇന്ത്യ കടുത്ത ജലദൗര്‍ലഭ്യമാണ് നേരിടേണ്ടി വരികയെന്നും രാജേന്ദ്ര പച്ചൗരി മുന്നറിയിപ്പ് നല്‍കി.