തിരുവനന്തപുരം: എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ രാജേന്ദ്രബാബു കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. 40, 250 രൂപയാക്കി ശമ്പളം ഉയര്‍ത്താനാണ് ശുപാര്‍ശ. നിലവില്‍ 20,300 രൂപയാണ് എം.പിമാരുടെ ശമ്പളം. അലവന്‍സുകളിലും വര്‍ധന വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിമാസ അലവന്‍സ് 300 രൂപയില്‍ നിന്ന് 8500 രൂപയാക്കണം. ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 1000 രൂപയാക്കണം. മണ്ഡല അലവന്‍സ് 5000 ത്തില്‍ നിന്നും 6500 രൂപയാക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. 6,500 രൂപയുടെ ഡ്രൈവര്‍ അലവന്‍സ് നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. സ്പീക്കര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Subscribe Us: