Categories

കുഞ്ഞാലിക്കുട്ടിയുടെ കാറില്‍ യാത്ര ചെയ്തു: റജീന

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് ഐസ്‌ക്രീം കേസിലെ സാക്ഷി പി.കെ റജീന. മംഗളം ദിനപത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് റജീന ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് സ്ഥാപിക്കുന്നതിനിടെയാണ് ഒരു ചോദ്യത്തിനുത്തരമായി റജീന ഇക്കാര്യം വ്യക്തമാക്കുന്നത്.

ചോദ്യം: അപ്പോള്‍ കുഞ്ഞാലിക്കുട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണോ പറയുന്നത്?.

റജീന: അതെ, പിന്നെ കുഞ്ഞാലിക്കുട്ടിയുടെ കാറില്‍ പോയിട്ടുണ്ട്. ‘ ആ മുകളില്‍ ചുവന്ന ലൈറ്റൊക്കെ പിടിപ്പിച്ച കാറുണ്ടല്ലോ അതില്’

ചോദ്യം: ആരായിരുന്നു കാറില്‍ കുഞ്ഞാലിക്കുട്ടിയായിരുന്നോ?.

റജീന: അല്ല, ഡ്രൈവര്‍ അരവിന്ദന്‍

ചോദ്യം: എങ്ങോട്ടായിരുന്നു യാത്ര?

റജീന: അതു പറയില്ല, ഷൊര്‍ണ്ണൂരില്‍ നിന്നുമാണ് കാറില്‍ കയറിയത്. മൂന്നിടങ്ങളില്‍ പോയി

ചോദ്യം: ആരായിരുന്നു അവിടെ?

റജീന: അതു പിന്നെ പറയാം.

ഇങ്ങിനെയാണ് ചോദ്യവും മറുപടിയും.

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആദ്യം മൊഴി നല്‍കിയ റജീന പിന്നെ മൊഴി തിരുത്തുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയെ ഞാന്‍ നേരിട്ടു കണ്ടിട്ടുപോലുമില്ലെന്നും അവര്‍ക്കെതിരേ പറഞ്ഞതില്‍ ഇന്നു ഞാന്‍ പശ്ചാത്തപിക്കുകയാണെന്നും റജീന അഭമുഖത്തില്‍ വ്യക്തമാക്കുന്നു. വന്‍ തുകയും മറ്റ് സൗകര്യങ്ങളും നല്‍കിയാണ് റജീനയടക്കമുള്ള ഇരകളുടേയും സാക്ഷികളുടേയും മൊഴിമാറ്റിയതെന്ന പുതിയ തെളിവുകള്‍ പുറത്ത് വന്നിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി താന്‍ സാക്ഷികളേയും ജഡ്ജിമാരേയും സ്വാധിനിച്ചതായും കുഞാലിക്കുട്ടിയുടെ ഭാര്യ സഹോദരന്‍ റൗഫ് വെളിപ്പെടുത്തിയിരുന്നു.

വീടു നില്‍ക്കുന്ന സ്ഥലം ഞങ്ങളുടേതാണ്. പിന്നെ വീടും മറ്റെല്ലാ കാര്യങ്ങള്‍ക്കും പണം തന്നത് കേസുമായി ബന്ധപ്പെട്ടാണ്. റൗഫ്ക്കായാണു പണം കൊണ്ടു വന്നതെന്നും റജീന പറയുന്നു.

റഊഫ് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു. ഇവരുടെ കൈയില്‍ നിന്നും വന്‍ തുകകള്‍ വാങ്ങി. എനിക്ക് ഇതില്‍ നിന്നും തുച്ഛമായ തുക മാത്രമാണ് നല്‍കിയത്. റജുല, റോഷ്ണി, ബിന്ദു ഇവരെയൊക്കെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴും ഇങ്ങനെ തന്നെയാണ്. ദുബായില്‍ പോകാനും എല്ലാ സഹായവും ഒരുക്കികൊടുക്കുന്നത് റഊഫ്ക്കാ തന്നെയാണ്.

ഐസ്‌ക്രീം എന്ന കേള്‍ക്കുന്നത് തന്നെ എനിക്ക് ഇഷ്ടമല്ല. ടി.വിയും പത്രവും ഒന്നും ഞാന്‍ വായിക്കാത്തതും കാണാത്തതും ഇതുകൊണ്ട് തന്നെയാണ്. അത് ഐസ്‌ക്രീം പാര്‍ലറൊന്നുമല്ല. ചായക്കടയായിരുന്നു. പിന്നെ ജ്യൂസും മറ്റും വില്‍ക്കുന്നുണ്ടായിരുന്നു. ഇതാണ് പിന്നെ ഐസ്‌ക്രീം എന്നു പറയാന്‍ തുടങ്ങിയത്.

കുഞ്ഞാലിക്കുട്ടിയെ ശിക്ഷിക്കണമെന്ന് ആഗ്രഹമില്ലെന്നും നേരില്‍ കണ്ടാല്‍ കാലില്‍ വീണ് മാപ്പ് പറയുമെന്നും റജീന പറഞ്ഞു.

ഐസ്ക്രീം കേസ്, നിര്‍ണ്ണായക രേഖകള്‍ ഡൂള്‍ന്യൂസിന്

ഐസ്‌ക്രീം കേസ് എന്ത് ?

ഐസ്‌ക്രീം കേസ് ഒതുക്കിയത് വന്‍ തുക നല്‍കി’

2 Responses to “കുഞ്ഞാലിക്കുട്ടിയുടെ കാറില്‍ യാത്ര ചെയ്തു: റജീന”

 1. kn babu

  പ്രിയ വായനകാരെ …..ഇത് മംഗളത്തില്‍ വന്നതാണ്‌ ..ന്ഹഗല്‍ കു ..വാര്‍ത്ത‍ എങ്ങനെ വളചോടികം ..എന്ന്തിടെ ഉത്തമ ഉദാഹരണം ……….
  ———————————————————————————————————–
  ? മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ.

  റജീന : കുഞ്ഞാലിക്കുട്ടിയെ ഞാന്‍ നേരിട്ടു കണ്ടിട്ടുപോലുമില്ല. അവര്‍ക്കെതിരേ പറഞ്ഞതില്‍ ഇന്നു ഞാന്‍ പശ്‌ചാത്തപിക്കുകയാണ്‌. അതൊക്കെ മഹാപാപമായാണു ഞാന്‍ കാണുന്നത്‌. മാധ്യമങ്ങളോട്‌ കേസ്‌ ഉണ്ടാകുന്നതിനു മുമ്പേ അതുപറയ്‌, ഇതു പറയ്‌, എന്നൊക്കെ പറയാന്‍ പറഞ്ഞത്‌ റൗഫ്‌ക്കയാണ്‌.

  റൗഫ്‌ ഈയിടെ വന്നിരുന്നോ

  റജീന : ഉവ്വ്‌ .കുഞ്ഞാലിക്കുട്ടിക്കെതിരേ പറയണമെന്നു പറഞ്ഞ്‌ റൗഫ്‌ക്കാ രണ്ടാഴ്‌ച മുമ്പ്‌ വന്നിരുന്നു.

  ? കേസുമായി ബന്ധപ്പെട്ട്‌ നിങ്ങളെ മാനസികരോഗി വരെയാക്കാന്‍ ശ്രമം നടത്തിയിരുന്നോ? അതില്‍ ആര്‍ക്കായിരുന്നു പങ്കുള്ളത്‌.

  റജീന: അതു പിന്നെ എനിക്ക്‌ ആദ്യമേ ദേഷ്യം വരുന്ന സ്വഭാവമുണ്ടായിരുന്നു. ഇതു കാണിക്കാനായി ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ വിവേക്‌ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. വിവരം അറിഞ്ഞ്‌ എത്തിയ റൗഫ്‌ക്കായാണ്‌ എന്റെ പേര്‌ റജീനയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ആശുപത്രിക്കാരെ അറിയിച്ചത്‌. ഇതിനുശേഷം ഞാന്‍ ആശുപത്രി വിട്ടു. അല്ലാതെ എന്നെയാരും മാനസികരോഗിയാക്കാന്‍ ശ്രമിച്ചിട്ടില്ല.

  ? കേസില്‍ മൊഴിമാറ്റിപ്പറയണമെന്ന്‌ പഠിപ്പിച്ചതാരായിരുന്നു. എവിടെ വച്ച്‌. മൊഴിമാറ്റം പഠിപ്പിക്കാന്‍ ഏതെങ്കിലും വക്കീലന്‍മാരോ മറ്റും ഉണ്ടായിരുന്നോ

  റജീന : മൊഴിമാറ്റം പഠിപ്പിച്ചത്‌ റൗഫ്‌ക്കായാണ്‌. അവരുടെ ഓഫീസില്‍ നിന്നാണ്‌ ഇതെല്ലാം പഠിപ്പിച്ചത്‌. വക്കീലന്‍മാരൊന്നും ഇല്ലായിരുന്നു.

  ? മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ.

  റജീന : കുഞ്ഞാലിക്കുട്ടിയെ ഞാന്‍ നേരിട്ടു കണ്ടിട്ടുപോലുമില്ല. അവര്‍ക്കെതിരേ പറഞ്ഞതില്‍ ഇന്നു ഞാന്‍ പശ്‌ചാത്തപിക്കുകയാണ്‌. അതൊക്കെ മഹാപാപമായാണു ഞാന്‍ കാണുന്നത്‌. മാധ്യമങ്ങളോട്‌ കേസ്‌ ഉണ്ടാകുന്നതിനു മുമ്പേ അതുപറയ്‌, ഇതു പറയ്‌, എന്നൊക്കെ പറയാന്‍ പറഞ്ഞത്‌ റൗഫ്‌ക്കയാണ്‌.
  ———————————————–

 2. ashraf

  കുന്ച്ചളികുട്ടിയുടെ കേസ് പോലെ കണ്ണൂരിലെ പി. ശശിയുടെ പരസ്ത്രീ ബന്ധവും നിങ്ങള്‍ വെളിവക്കിയാല്‍ ഉപകാരം
  അഷ്‌റഫ്‌(നാന്‍ ഒരു ലീഗുകാരന്‍ ആണെന്ന് തെറ്റി ധരിക്കരുത് .

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.