ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ലാല്‍ഗഡില്‍ മാ­വോ­വാദികള്‍ റാഞ്ചിയ ഡല്‍ഹി­ ഭുവനേശ്വര്‍ രാജധാനി ട്രെയിന്‍ മോ­ചി­പ്പി­ച്ചു. സി ആര്‍ പി എഫ് ഭട­ന്മാര്‍ ട്രെ­യിനിനടുത്തെത്തിയപ്പോഴേക്കും മാ­വോ­വാദി പ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം അറിയിച്ചു. യാത്രക്കാരും ട്രെയിന്‍ ജീവനക്കാരും സുരക്ഷിത­രാ­ണെ­ന്നും ആഭ്യന്തര സെക്രട്ടറി ജി.കെ.പിളള അറിയിച്ചു. യാത്രക്കാരെ തിരികെ കൊണ്ടു വരാനായി പ്രത്യേക ട്രെയിന്‍ ബംഗാളിലേക്ക് അയച്ചതായി റയില്‍വേ വൃത്തങ്ങള്‍ അറിയി­ച്ചു.

പശ്ചിമ മിഡ്‌നാപൂരിലെ ജാര്‍ഗ്രമില്‍ മ­ര­ ക­മ്പു­കള്‍ റെ­യ­്‌­ലില്‍ നി­ര­ത്തി­യാണ് ട്ര­യില്‍ ത­ടഞ്ഞത്. സം­ഘ­ത്തില്‍ മുന്നൂറോളം ആദി­വാ­സി­ക­ളാ­യി­രു­ന്നു ഉ­ണ്ടാ­യി­രു­ന്നത്. തു­ടര്‍ന്ന് ആയുധധാരികളായ നാലു പേര്‍ ഡ്രൈവര്‍മാരായ കെ. അനന്ത റാവുവിനേയും കെ ജെ. റാവുവിനേയും തൊട്ടടുത്ത കാട്ടിലേക്കു തട്ടിക്കൊണ്ടു പോയി. മാ­വോ­വാ­ദി നേ­താവാ­യ മാ­ഹോ­ത്രോ­യെ മോ­ചി­പ്പി­ക്ക­ണ­മെന്നും അ­ദ്ദേ­ഹം ക്രി­മി­നല്‍ അല്ലന്നും ട്ര­യി­നില്‍ സ­മ­ര­ക്കാര്‍ എ­ഴു­തി­യി­രുന്നു. പോലീ­സും മാ­വോ­യി­സ്റ്റുകളും തമ്മില്‍ വെടിവെപ്പുണ്ടായ­തായി ചില ദേശീയ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഈ മേഖല­യില്‍ മാവോയിസ്റ്റ് അനുകൂല സംഘടനയായ പീപ്പിള്‍സ് കമ്മിറ്റി എ­ഗ­യ്ന്‍ സ്റ്റ് പോലീസ് അട്രോസിറ്റി( പി സി പി എ) ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ബന്ദ് ആഹ്വാനത്തിന് വിപരീതമായി ട്രെയിന്‍ ഓടിച്ചതാണ് ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്നും സംഘടന അറിയിച്ചിരുന്നു. എന്നാല്‍ സംഭവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് മാ­വോ­വാദി നേതാക്കള്‍ അറിയിച്ചു.