ന്യൂയോര്‍ക്: ഓഹരി വിപണിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസില്‍ അറസ്റ്റിലായ സാമ്പത്തിക ഗവേഷണ കണ്‍സള്‍റ്റന്‍സി സ്ഥാപനം ഗോള്‍ഡ് മാന്‍ സാക്‌സിന്റെ മുന്‍ ഡയറക്ടറായ രജത് ഗുപ്തയ്ക്ക് ജാമ്യം. ഒരു കോടി ഡോളറിന്റെ ബോണ്ടിലാണു യു.എസിനു പുറത്തു പോകരുതെന്ന നിര്‍ദേശത്തോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വംശജനായ രജത് ഗുപ്ത ബുധനാഴ്ചയാണ് എഫ്.ബി.ഐക്ക് മുന്നില്‍ കീഴടങ്ങിയത്. ശ്രീലങ്കന്‍ വംശജനായ കോടീശ്വരന്‍ രാജ രത്‌നത്തിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി വിപണിയില്‍ ക്രമക്കേട് നടത്താന്‍ സഹായിച്ചെന്ന കേസിലാണ് അദ്ദേഹം കീഴടങ്ങിയത്.

Subscribe Us:

കോടതിയില്‍ ഇന്നു ഹാജരായ രജത് ഗുപ്ത കേസില്‍ താന്‍ നിരപരാധിയാണെന്നു വാദിച്ചു.

കുറ്റം തെളിയിക്കപ്പെട്ടാല്‍ 62 കാരനായ രജത് ഗുപ്തയ്ക്ക് ഓഹരിവിപണിയില്‍ ക്രമക്കേട് നടത്തിയത് 20 വര്‍ഷവും ഗൂഢാലോചന കുറ്റത്തിന് അഞ്ചു വര്‍ഷവും തടവ് ലഭിക്കും. ശ്രീലങ്കന്‍ വംശജനായ രാജ രത്‌ന ഇതേ രീതിയിലുളള ഇടപാടുകള്‍ക്ക് അറസ്റ്റിലായതോടെയാണ് ഗുപ്തയുടെ പ്രവര്‍ത്തനങ്ങളും കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. രാജക്ക് ഒക്‌ടോബര്‍ ആദ്യ വാരം 11 മാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു.