എഡിറ്റര്‍
എഡിറ്റര്‍
വാതുവെപ്പ്: രാജ് കുന്ദ്ര രാജ്യം വിടരുതെന്ന് പൊലീസ്
എഡിറ്റര്‍
Thursday 6th June 2013 11:49am

raj-kundra

ന്യൂദല്‍ഹി: ഐ.പി.എല്‍ രാജസ്ഥാന്‍ റോയല്‍സ് ടീം സഹഉടമയും ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര രാജ്യം വിട്ടു പോകരുതെന്ന് ദല്‍ഹി പൊലീസ് നിര്‍ദേശം നല്‍കി.

രാജ്യം വിടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തു. ബുധനാഴ്ച ഐ.പി.എല്‍ കോഴവിവാദവുമായി ബന്ധപ്പെട്ട് കുന്ദ്രയെ ദല്‍ഹി പോലീസ് ചോദ്യം ചെയ്തിരുന്നു.

Ads By Google

സ്‌പോട്ട് ഫിക്‌സിങ് കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചണ്ഡില എന്നിവരുടെ സെലക്ഷന്‍ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് രാജ് കുന്ദ്രയോട് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സ്‌പോട്ട് ഫിക്‌സിങ് വിവാദത്തില്‍ സഹതാരം ശ്രീശാന്തിന് എതിരായി മൊഴി കൊടുത്ത പേസ് ബൗളര്‍ സിദ്ധാര്‍ഥ് ത്രിവേദിക്കൊപ്പമിരുത്തിയും കുന്ദ്രയെ പൊലീസ് ചോദ്യം ചെയ്തു.

അജിത് ചാന്ദിലയും മറ്റ് ചില കളിക്കാരും വാതുവയ്പ്പുകാരുമായി ബന്ധപ്പെടുന്നത് കണ്ടിരുന്നതായി സിദ്ധാര്‍ത്ഥ് ത്രിവേദി നേരെത്തെ മൊഴി നല്കിയിരുന്നു

Advertisement