ജയ്പൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ വിസമ്മതിച്ച് രാജസ്ഥാനിലെ 250ലേറെ പൊലീസുകാര്‍. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കേണ്ടിവരുന്നത് ഒഴിവാക്കാന്‍ തിങ്കളാഴ്ച പൊലീസുകാര്‍ കൂട്ട അവധിയെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

Subscribe Us:

‘250ലേറെ പൊലീസുകാര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുത്തിരിക്കുകയാണ്. ഒരിക്കലും ഇത് അവധി അംഗീകരിച്ചിരുന്നില്ല. അവര്‍ സ്വയം ഡ്യൂട്ടിക്ക് ഹാജരാവാതിരിക്കുകയായിരുന്നു.


Dont Miss ‘അതിര്‍ത്തിയില്‍ കാവലിരിക്കുന്നവര്‍ക്ക് ആയുധം വേണ്ടേ? നികുതിയടക്കുന്നത് രാജ്യസ്‌നേഹമാണ്’ ജി.എസ്.ടിയെ ന്യായീകരിച്ച് ജെയ്റ്റ്‌ലി


അവരില്‍ പലരും ഗാര്‍ഡ് ഓഫ് ഓണറിന്റെ ഭാഗമായിരുന്നു. എന്നാല്‍ അവര്‍ ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിച്ചു. അവര്‍ക്കു പകരും പൊലീസുകാരെ വെയ്ക്കേണ്ടിവന്നിരിക്കുകയാണ് ഞങ്ങള്‍.’ ജോധ്പൂര്‍ കമ്മീഷണര്‍ അശോക് റാത്തോഡ് പറഞ്ഞു.

ഇത് ഗൗരവമായ പ്രശ്നമാണെന്നു പറഞ്ഞ അദ്ദേഹം കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നല്‍കി.

പൊലീസുകാരുടെ പേ സ്‌കെയില്‍ നിലവിലെ 24,000ത്തില്‍ നിന്നും 19,000 ആയി കുറയ്ക്കാന്‍ നിര്‍ദേശമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പൊലീസുകാരുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.