എഡിറ്റര്‍
എഡിറ്റര്‍
കോടതി വിധി നിലനില്‍ക്കെ രാജസ്ഥാനില്‍ ഫോണിലൂടെ മൊഴിചൊല്ലല്‍
എഡിറ്റര്‍
Monday 25th September 2017 2:29pm

 

ജോധ്പൂര്‍: മുത്തലാഖിനെതിരായ സുപ്രീം കോടതി വിധി നിലനില്‍ക്കെ രാജസ്ഥാനില്‍ വീണ്ടും ഫോണിലൂടെ മൊഴിചൊല്ലല്‍. ജോധ്പൂരിലെ അഫ്‌സാനയെന്ന യുവതിയെയാണ് ഭര്‍ത്താവ് മുന്ന ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്.

ഈ മാസം 18 ന് മൊഴിചൊല്ലിയ ശേഷം ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചുവെന്നും ഒൗട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ടു വര്‍ഷം മുന്‍പാണ് മുന്നയുടെയും അഫ്‌സാനയുടെയും വിവാഹം. വിവാഹം കഴിഞ്ഞയുടനെ സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് അഫ്‌സാന പറയുന്നു.


Also Read: നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


രണ്ടു വര്‍ഷം മുമ്പ് ഇയാള്‍ മണ്ണെണ്ണ ഉപയോഗിച്ച് തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ചിരുന്നെന്നും അഫ്‌സാന പറഞ്ഞു. അതിനു ശേഷം അഫ്‌സാന സ്വന്തം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഇരുവര്‍ക്കും രണ്ടു കുട്ടികളുണ്ട്.

നേരത്തെ സുപ്രീം കോടതി ഫോണിലൂടെയുള്ളതടക്കം മുത്തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുസ്‌ലീം പുരുഷന്മാര്‍ ഒറ്റയടിക്കു മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന മുത്തലാഖ് രീതി ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്നായിരുന്നു അഞ്ചംഗ സുപ്രിംകോടതി ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആറുമാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്ന് കോടതി ഉത്തരവിട്ടു.

Advertisement