എഡിറ്റര്‍
എഡിറ്റര്‍
ആറാം സീസണിന് മുന്‍പേ രാജസ്ഥാന്‍ റോയല്‍സ് പിഴ ഒടുക്കണം
എഡിറ്റര്‍
Tuesday 5th February 2013 1:04pm

മുബൈ: ഐ.പി.എല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന് ആറാം സീസണിന് മുന്‍പേ പിഴ ഒടുക്കേണ്ടിവരും. ഫോറിന്‍ എക്‌സ്‌ചേയ്ഞ്ച് മെയിന്റനന്‍സ് (ഫെമ) നിയമം ലംഘിച്ചതിനെതിരെയാണ് പിഴ അടക്കേണ്ടി വന്നത്. വിദേശത്ത് നിന്ന് നിയമം ലംഘിച്ച് പണം കൈപ്പറ്റി എന്നാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള കേസ്.

Ads By Google

ടീമിന് മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടേഴ്‌സാണ് പിഴ അടക്കാന്‍ ഉത്തരവിട്ടത്. 45 ദിവസത്തിനകം പിഴ ഒടുക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടേഴ്‌സ് നിര്‍ദ്ദേശിച്ചത്.  എന്നാല്‍ ഈ കേസിന് അപ്പീല്‍ അനുവദനീയമാണെന്നത് ടീമിന് ഏറെ ആശ്വാസം പകരുന്നുണ്ട്.

ടീം ഉടമകളായ ജയ്പൂര്‍ ഐ.പി.എല്‍  ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 50 കോടിയും മൗറീഷ്യസ് ആസ്ഥാനമായുള്ള ഇ.എം സ്‌പോര്‍ട്ടിങ്ങ് ഹോള്‍ഡിങ്ങ് 34 കോടിയും ഇംഗ്ലണ്ട് ആസ്ഥാനമായ എന്‍.ഡി ഇന്‍വെസ്റ്റ്‌മെന്റ് 14 കോടി രൂപയും പിഴ ഒടുക്കണം എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടേഴ്‌സ് നിര്‍ദ്ദേശിച്ചത്.

2011 ല്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് നാലാം സീസണില്‍ കളിക്കുന്നതില്‍ നിന്നും ബി.സി.സി.ഐ രാജസ്ഥാന്‍ റോയല്‍സിനെ  വിലക്കിയിരുന്നു.

2008 ല്‍ ടീം രൂപീകരിക്കുമ്പോള്‍ മനോജ് ബദാലെ എന്നയാളുടെ സ്വകാര്യ അക്കൗണ്ടില്‍ നിന്നായിരുന്നു പണം കൊടുത്തത്.  ഇതാണ് ടീമിനെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയത്.

Advertisement