ജയ്പൂര്‍: മൂന്ന് ലഷ്‌കര്‍ ഇ സ്വയ്ബ തീവ്രവാദികള്‍ രാജസ്ഥാനില്‍ പിടിയില്‍. രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.

ബിക്കാനീര്‍ സ്വദേശിയായ അലി,നാഗുര്‍ സ്വദേശിയായ അരുണ്‍ ജയിന്‍,ജലവാര്‍ സ്വദേശിയായ ഹാഫിസ് അബ്ദുല്‍ മജീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് പാക്കിസ്താനില്‍ പരിശീലനം ലഭിച്ചിട്ടുണെടന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.