ജയ്പുര്‍: പുരാണ കഥാപാത്രമായ പരശുരാമെന്റ ‘ജീവചരിത്രവും’ ഇനി രാജസ്ഥാനിലെ സ്‌കൂളുകളില്‍ പാഠഭാഗം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനിയാണ് പരശുരാമന്റെ ‘ജീവചരിത്രം’ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്ന വിവരം അറിയിച്ചത്.


Also read ടി.പി സെന്‍കുമാര്‍ സുപ്രീം കോടതിയിലേക്ക്; തന്നെ ഡി.ജി.പിയായി നിയമിക്കാത്ത സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും


സ്‌കൂള്‍ ലൈബ്രറിയിലും പാഠ്യപദ്ധതിയിലും പരുശുരാമനെയും ഉള്‍പ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്. അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ പാഠ്യപദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി എല്ലാ വിദ്യാലയ ലൈബ്രറികളിലും പരശുരാമന്റെ ജീവചരിത്രം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് ശരിയായ ചരിത്രപാഠങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇത്തരം തിരുത്തലുകള്‍ കൊണ്ടുവരുമെന്ന് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പരശുരാമ ചരിത്രം പാഠഭാഗമാക്കുന്നതും.


Dont miss ‘മുഖ്യമന്ത്രി ഏകാധിപതി’; സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ 


നേരത്തെ പശു ഓക്‌സിജന്‍ നിശ്വസിക്കുന്നു എന്ന പ്രസ്താവന നടത്തിയ വ്യക്തിയാണ് വിദ്യാഭ്യാസ മന്ത്രിയായ ദേവ്‌നാനി. അജ്മീറില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സിലബസില്‍ പരശുരാമനെയും ഉള്‍പ്പെടുത്തുമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്.