റായ്പൂര്‍: ഐ പി എല്‍ -നാലാം സീസണില്‍ നിന്നും ടീമിനെ വിലക്കിയ ബി സി സി ഐ നടപടിക്കെതിരേ രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് നിയമനടപടിക്കൊരുങ്ങുന്നു. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയുള്ള ഇത്തരമൊരു തീരുമാനം അംഗീകരിക്കില്ലെന്നും റോയല്‍സ് അറിയിച്ചു.

ടീമിനെ നാലാംസീസണില്‍ നിന്നും പുറത്താക്കിയത് യാതൊരു അടിസ്ഥാനവുമില്ലാതെയാണ്. ഇന്ത്യയില്‍ ക്രിക്കറ്റിനെ വളര്‍ത്താനല്ല, തളര്‍ത്താനേ ഇത്തരം നടപടികള്‍ ഉപകരിക്കൂ. ടീമിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമായാണ് നടത്തിയത്. ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സിനേയും പഞ്ചാബ് കിംഗ്‌സിനേയും ഐ പി എല്‍ നാലാം സീസണില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയത്.