എഡിറ്റര്‍
എഡിറ്റര്‍
രാജസ്ഥാനില്‍ ആദിവാസി ദമ്പതികളെ നഗ്നരാക്കി മര്‍ദിച്ചു; വീഡിയോ
എഡിറ്റര്‍
Thursday 20th April 2017 1:10pm

 

ജയ്പൂര്‍: രാജസ്ഥാനില്‍ ആദിവാസി ദമ്പതികളെ നഗ്നരാക്കി മര്‍ദിച്ചു. കുടുംബത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായി വിവാഹിതരായതിന്റെ പേരിലാണ് പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടുന്ന സംഘം ദമ്പതികളെ നഗ്നരാക്കി മര്‍ദിച്ചത്.


Also read വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍; മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആം ആദ്മി സര്‍ക്കാര്‍ മാതൃക 


രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലെ ഷാംബുര ഗ്രാമത്തിലാണ് ദമ്പതികള്‍ക്ക് കുടുംബാഗങ്ങളില്‍ നിന്ന് ക്രൂരതയേല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്.

15ഒാളം പേര്‍ ചേര്‍ന്ന് ദമ്പതികളെ മര്‍ദിക്കുന്ന വീഡിയോയാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അടുത്തിടെ വിവാഹിതരായ ഇവരെ നഗ്നാരക്കി മര്‍ദിക്കുകയും നടത്തിക്കുകയുമായിരുന്നു സംഘം.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവവുമായ് ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഞായറാഴ്ച നടന്ന സംഭവം സമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുമ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും ചൊവ്വാഴ്ച വിവരം അറിഞ്ഞശേഷം പെണ്‍കുട്ടിയുടെ പിതാവുള്‍പ്പെടെ നാലു പേരെ കസ്റ്റഡിയിലെടുത്തതായും ബന്‍സ്വാര ജില്ലാ കളക്ടര്‍ പറഞ്ഞു.

Advertisement