RAJASREE-AJITHതിരുവനന്തപുരം: കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് വായ്പ അനുവദിച്ചതില്‍ നടന്ന ക്രമക്കേടില്‍ മുന്‍ എം.ഡി രാജശ്രീ അജിത്തിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മാനദണ്ഡങ്ങള്‍ പാലിക്കാതെ 1.63 കോടി രൂപ വായ്പ നല്‍കിയെന്നാണ് കേസ്. കേസില്‍ ആകെ 14 പ്രതികളുണ്ട്. വ്യാജ രേഖ ചമച്ചത് ഉള്‍പ്പടെ 15 കുറ്റങ്ങളാണ് രാജശ്രീ അജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

ഇപ്പോള്‍ ഓഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്ററിന്റെ എം.ഡിയാണ് രാജശ്രീ അജിത്ത്. രാത്രിപൂജാ വിവാദത്തില്‍ ആരോപണവിധേയനായ തുടര്‍വിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍ എബ്രഹാമിന് നിര്‍ബന്ധിത അവധി നല്‍കിയ വിദ്യാഭ്യാസവകുപ്പ്, ഡയറക്ടറുടെ താല്‍ക്കാലിക ചുമതല രാജശ്രീ അജിത്തിനെ ഏല്‍പ്പിച്ചത് വിവാദമാകുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്റെ നിര്‍ദേശപ്രകാരമാണ് അജിത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിനുത്തരവിട്ടത്.