ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ പഴയ സൂപ്പര്‍ സ്റ്റാര്‍ മധു വീണ്ടും പ്രധാന വേഷത്തിലെത്തുകയാണ് രാജസേനന്റെ  ’72 മോഡല്‍ എന്ന ചിത്രത്തിലൂടെ.

അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മധുവിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരിക്കും ’72 മോഡലിലേതെന്നാണ് അണിയറ സംസാരം.

Ads By Google

ഇതാദ്യമായാണ് രാജസേനനും മധുവും ഒന്നിക്കുന്നത്. ’72 മോഡലിലേക്ക് തന്നെ ക്ഷണിക്കാന്‍ കാരണം തനിക്ക് സ്വന്തമായി 72 മോഡല്‍ കാറുള്ളതാവാമെന്നാണ് മധു തമാശകലര്‍ത്തി പറയുന്നത്.

ഏറെ ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രമാണ് ’72 മോഡല്‍ എന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് എം.ജയചന്ദ്രനാണ്. ചിത്രത്തിനായി സംഗീതമൊരുക്കുമ്പോള്‍ തന്റെ കുട്ടിക്കാല സ്മരണകള്‍ തെളിഞ്ഞുവന്നതായി ജയചന്ദ്രനും പറയുന്നു.

ഏറെ കുടുംബ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജസേനന്‍ ഇപ്പോള്‍ യുവതലമുറയെ വെച്ച് ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്.

ശ്രീജിത് വിജയ്, പദ്മസൂര്യ എന്നിവരാണ് ’72 മോഡലിലെ മറ്റ് പ്രധാന താരങ്ങള്‍.