എഡിറ്റര്‍
എഡിറ്റര്‍
പ്രേക്ഷകരെക്കുറിച്ച് ചിന്തിക്കാതെ സിനിമയെടുക്കോമ്പാഴാണ് സ്വസ്ഥതയെന്ന് രാജസേനന്‍
എഡിറ്റര്‍
Monday 3rd March 2014 4:14pm

rajasenan

പ്രേക്ഷകരെ മനസില്‍ കണ്ടാണ് സിനിമയെുക്കുന്നതെന്നാണ് പൊതുവെ സിനിമപ്രവര്‍ത്തകര്‍ പറയാറ്. എന്നാല്‍ സംവിധായകന്‍ രാജസേനന്‍ പറയുന്നത് പ്രേക്ഷകരെക്കുറിച്ച് ചിന്തിക്കാതെ സിനിമ എടുക്കുമ്പോള്‍ മനസ്സിന് പൂര്‍ണസ്വസ്ഥത ലഭിക്കുമെന്നാണ്.

സിനിമയെ പ്രേക്ഷകന്‍ എങ്ങനെ സ്വീകരിക്കുമെന്നും തിയറ്ററില്‍ എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുമുള്ള സമ്മര്‍ദമായിരിക്കും സംവിധായകനെ വേട്ടയാടുന്നതെന്നും രാജസേനന്‍ പറഞ്ഞു.

തന്റെ പുതിയ ചിത്രം വൂണ്ടിന്റെ ആദ്യ പ്രദര്‍ശനത്തിനുശേഷം തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ വച്ചാണ് രാജസേനന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വൂണ്ട് എന്ന സിനിമ നിലവില്‍ താന്‍ സ്വീകരിച്ചുവന്ന ശൈലികളില്‍ നിന്ന് മാറിയുള്ളതാണെന്നാണ് രാജസേനന്‍ അവകാശപ്പെടുന്നത്.

12 വയസ്സുകാരി ഗര്‍ഭിണിയായി ആശുപത്രിയിലെത്തുന്ന സംഭവമാണ് സിനിമയുടെ പ്രമേയം. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് തുടരുന്ന ഒരു നാട്ടില്‍ ഈ ചിത്രം പെണ്‍കുട്ടികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും വഴികാട്ടിയാണെന്നും രാജസേനന്‍ പറഞ്ഞു.

തിയറ്ററിലെ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതല്ല മറിച്ച് തന്റെയും സമാന മനസ്‌കരുടെയും മികച്ച സിനിമയുടെ സാക്ഷാത്കാരം എന്ന നിലയിലാണ് ചിത്രത്തെ കാണുന്നതെന്നും രാജസേനന്‍ പറഞ്ഞു.

Advertisement